Loading ...

Home Kerala

ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​തെ കേ​ര​ള​ത്തി​ലേ​ക്ക് വ​ന്നാ​ല്‍ വ​ന്‍ പി​ഴ; നി​ര്‍​ബ​ന്ധി​ത ക്വാ​റ​ന്‍റൈന്‍

തി​രു​വ​ന​ന്ത​പു​രം: ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​തെ കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നേ​ര​ത്തെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​തെ കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​വ​ര്‍​ക്ക് ക​ന​ത്ത പി​ഴ ഈ​ടാ​ക്കും. ഇ​വ​ര്‍​ക്ക് 28 ദി​വ​സ​ത്തെ നി​ര്‍​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​നും ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

മ​ല​യാ​ളി​ക​ള്‍​ക്ക് സം​സ്ഥാ​ന​ത്തേ​ക്ക് തി​രി​കെ വ​രാ​നു​ള്ള പാ​സി​ന്‍റെ മ​റ​വി​ല്‍ ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്ന് കെ​ട്ടി​ട നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ള്‍ വ​രു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. à´•àµâ€‹à´±àµâ€‹à´•àµà´•àµâ€‹à´µâ€‹à´´à´¿â€‹à´•â€‹à´³à´¿â€‹à´²àµ‚​ടെ ആ​ളു​ക​ളെ​ത്തി​യാ​ല്‍ രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​നാ​കി​ല്ല. സം​സ്ഥാ​ന​ത്തേ​ക്കു​ള്ള വ​ര​വ് വ്യ​വ​സ്ഥാ​പി​തം ആ​ക​ണ​മെ​ന്ന​തി​ല്‍ കൂ​ടു​ത​ല്‍ ക​ര്‍​ക്ക​ശ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ബ​സു​ക​ളി​ലും ബ​സ് സ്റ്റാ​ന്‍റി​ലും തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്നു. ഓ​ട്ടോ​ക​ളി​ലും കൂ​ടു​ത​ല്‍ പേ​ര്‍ സ​ഞ്ച​രി​ക്കു​ന്നു.​പ​ല​യി​ട​ത്തു​നി​ന്നും ഇ​ത്ത​രം പ​രാ​തി​ക​ള്‍ കി​ട്ടു​ന്നു. വി​ല​ക്ക് ലം​ഘി​ച്ച്‌ ആ​ളു​ക​ളെ ക​യ​റ്റു​ന്ന വാ​ഹ​ന ഉ​ട​മ​ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കും. ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്യും. തി​ര​ക്കൊ​ഴി​വാ​ക്കാ​ന്‍ പോ​ലീ​സ് കാ​ര്‍​ക്ക​ശ്യ​ത്തോ​ടെ ഇ​ട​പെ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

Related News