Loading ...

Home International

കറാച്ചിയിലെ വിമാനാപകടം; പൈലറ്റിന്റെ ഭാഗത്ത് വീഴ്ച്ച ഉണ്ടായതായി കണ്ടെത്തല്‍

ഇസ്ലാമാബാദ്: കറാച്ചിയില്‍ കഴിഞ്ഞ ദിവസം തകര്‍ന്നു വീണ പാകിസ്താന്‍ ഇന്റര്‍ നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതായി കണ്ടെത്തല്‍. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ പൈലറ്റ് മൂന്ന് തവണ അവഗണിച്ചതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.വിമാനം പറക്കുന്ന ഉയരവും വേഗവും ക്രമീകരിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പൈലറ്റ് ചെവി കൊണ്ടില്ല എന്നാണ് കണ്ടെത്തിയിട്ടുള്ളത്. സാങ്കേതിക തകരാറാണോ പൈലറ്റിന്റെ പിഴവ് ആണോ അപകട കാരണം എന്നത് സംബന്ധിച്ചുള്ള ആരോപണങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ ഉയര്‍ന്നിരുന്നു. ലാഹോറിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തെത്തിയ വിമാനം 10,000 à´…à´Ÿà´¿ ഉയരത്തിലാണ് പറന്നിരുന്നത്. à´•àµà´±à´šàµà´šàµ കൂടി താഴ്ന്ന് പറക്കണമെന്നും 7000 à´…à´Ÿà´¿ ഉയരത്തില്‍ എത്തണമെന്നും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് സാരമില്ലെന്ന മറുപടിയായിരുന്നു പൈലറ്റ് പറഞ്ഞതെന്നാണ് പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.വിമാനത്താവളത്തിന് 10 നോട്ടിക്കല്‍ മൈല്‍ അടുത്തെത്തിയിട്ടും വിമാനം 7000 à´…à´Ÿà´¿ ഉയരത്തിലാണ് പറന്നത്. 3000 à´…à´Ÿà´¿ ഉയരത്തിലാണ് à´ˆ സമയത്ത് പറക്കേണ്ടത്. ഇതോടെ എടിസി രണ്ടാം മുന്നറിയിപ്പ് നല്‍കിയെന്നും താഴ്ന്ന് പറക്കാന്‍ നിര്‍ദ്ദേശിച്ചുവെന്നും മാദ്ധ്യമങ്ങള്‍ വ്യക്തമാക്കുന്നു. വിമാനം ലാന്‍ഡ് ചെയ്യാന്‍ പോകുകയാണെന്നും എല്ലാം താന്‍ നോക്കിക്കൊള്ളാമെന്നുമാണ് പൈലറ്റ് ഇതിന് മറുപടി നല്‍കിയത്. വിമാനം ലാന്‍ഡ് ചെയ്യാന്‍ പൈലറ്റ് ആദ്യം നടത്തിയ ശ്രമത്തിനിടെ എഞ്ചിന്‍ മൂന്ന് തവണയാണ് റണ്‍വേയില്‍ ഉരസിയെന്നും കണ്ടെത്തിയിട്ടുണ്ടെന്ന് പാകിസ്താന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉരസലിനിടെ എഞ്ചിനുള്ളിലെ ഓയില്‍ ടാങ്കിനും ഫ്യുവല്‍ പമ്ബിനും തകരാര്‍ ഉണ്ടായി. ഇതേ തുടര്‍ന്നാണ് വീണ്ടും പറന്നുയര്‍ന്ന വിമാനത്തിന് നിശ്ചിത ഉയരത്തില്‍ എത്താനും വേഗം കൈവരിക്കാനും കഴിയാതെ വന്നത്.ആദ്യ ശ്രമത്തില്‍ ലാന്‍ഡ് ചെയ്യാന്‍ കഴിയാതിരുന്നതോടെ വീണ്ടും പറന്നുയരാന്‍ പൈലറ്റ് സ്വയം തീരുമാനമെടുത്തു. പറന്നുയര്‍ന്ന ശേഷമാണ് ലാന്‍ഡിംഗ് ഗിയര്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന വിവരം പൈലറ്റ് എടിസിയെ അറിയിച്ചത്. ഇതോടെ 3000 à´…à´Ÿà´¿ ഉയരത്തിലേക്ക് പറന്നുയരാന്‍ എടിസി പൈലറ്റിന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ 1800 à´…à´Ÿà´¿ ഉയരത്തില്‍ എത്താന്‍ മാത്രമെ പൈലറ്റിന് കഴിഞ്ഞുള്ളു. ഇതോടെ 3000 à´…à´Ÿà´¿ ഉയരത്തില്‍ പറന്നുയരാന്‍ വീണ്ടും എടിസി പൈലറ്റിന് നിര്‍ദ്ദേശം നല്‍കി. 3000 à´…à´Ÿà´¿ ഉയരത്തില്‍ പറക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഫസ്റ്റ് ഓഫീസര്‍ മറുപടിയും നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.മെയ് 22 നാണ് കറാച്ചിയില്‍ വിമാനം തകര്‍ന്നു വീണത്. ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്തുള്ള മോഡല്‍ വില്ലേജിലേക്കാണ് യാത്ര വിമാനം ഇടിച്ചിറങ്ങിയത്. ജീവനക്കാരടക്കം 99 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

Related News