Loading ...

Home youth

ലോക്ക് ഡൗണ്‍: 85 തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി യു പി എസ് സി

ന്യൂഡല്‍ഹി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ 85 തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി യു പി എസ് സി. ചീഫ് ഡിസൈനര്‍ ഓഫീസര്‍, അസിസ്റ്റന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിങ്ങനെയുള്ള തസ്തികയിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതിയാണ് നീട്ടിയത്. ലോക്ക് ഡൗണിന് ശേഷം 20 ദിവസത്തേക്ക് കൂടിയാണ് അപേക്ഷാ തീയതി നീട്ടിയിരിക്കുന്നത്. നാലാം ഘട്ട ലോക്ക് ഡൗണ്‍ മെയ് 31 നാണ് അവസാനിക്കുന്നത്.കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷകളും അഭിമുഖങ്ങളും നടത്തുന്നതിനുള്ള പുതിയ തീയതികള്‍ ലോക്ക് ഡൗണ്‍ അവസാനിച്ച ശേഷം തീരുമാനിക്കുമെന്ന് യു പി എസ് സി നേരത്തെ അറിയിച്ചിരുന്നു

Related News