Loading ...

Home Europe

സ്വീഡനില്‍ കോവിഡ് മരണസംഖ്യ 4000 കടന്നു

സ്റേറാക്ക്ഹോം : സ്വീഡനില്‍ കോവിഡ് മരണസംഖ്യ നാലായിരം കടന്നു. ഇതുവരെ 4029 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത്. അതേസമയം, കെയര്‍ ഹോമുകളില്‍ കോവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവും രേഖപ്പെടുത്തുന്നു.രാജ്യത്ത് 33,843 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരിച്ചവരില്‍ 90 ശതമാനം പേരും എഴുപതിനു മേല്‍ പ്രായമുള്ളവരാണെന്നും കണക്കുകളില്‍ വ്യക്തമാകുന്നു. ഒരു മില്യന് 399 എന്ന നിലയിലാണ് സ്വീഡനിലെ മരണ നിരക്ക്. അയല്‍ രാജ്യമായ നോര്‍വേയില്‍ ഇത് മില്യന് 43 പേര്‍ മാത്രമാണ്. ഡെന്‍മാര്‍ക്കില്‍ 97, ഫിന്‍ലന്‍ഡില്‍ 56 എന്നിങ്ങനെയാണ് മറ്റു നോര്‍ഡിജ് രാജ്യങ്ങളുടെ നിരക്ക്.അതേസമയം, ഫ്രാന്‍സില്‍ ഈ നിരക്ക് മില്യന് 435, യുകെയിലും ഇറ്റലിയിലും 542, സ്പെയ്നില്‍ 615 എന്നിങ്ങനെയുമാണ്.

Related News