Loading ...

Home Gulf

മലയാളിയടക്കം രണ്ടുപേര്‍ മരിച്ചു ; ഖത്തറില്‍ കോവിഡ് മരണം 28 ആയി

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച്‌ ചൊവ്വാഴ്ച രണ്ടുപേര്‍ കൂടി മരിച്ചു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളോടെ ചികില്‍സയില്‍ ആയിരുന്ന58ഉം 60ഉം വയസ്സുള്ളവരാണ് മരിച്ചത്.തിരൂര്‍ സ്വദേശിയായ സെയ്താലി ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കോവിഡ് ചികിത്സയിലിരിക്കെ മരിച്ചത് . രാജ്യത്തെ ഇതുവരെയുള്ള കോവിഡ് മരണ സംഖ്യ 28 ആയി.ചൊവ്വാഴ്ച 1742 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.ചൊവ്വാഴ്ച രോഗം ഭേദമായ 1481 പേരടക്കംരാജ്യത്തു ഇതുവരെ 11,844 പേര്‍ രോഗമുക്തരായി .257 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 19 പേരെ ഐസിയുവിലേക്ക് മാറ്റി. à´†à´•àµ† 205 പേരാണ് ഇപ്പോള്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുന്നത് ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 47,207 ആയി. 35335 പേരാണ് വിവിധകേന്ദ്രങ്ങളിലായി ചികില്‍സയില്‍ കഴിയുന്നത് .

Related News