Loading ...

Home cinema

മമ്മൂട്ടി ചിത്രം മാസ്റ്റര്‍ പീസ് റഷ്യന്‍ ഭാഷയിലേക്ക്

കോഴിക്കോട്: കോവിഡ് ആശങ്കക്കിടയില്‍ സിനിമാ ലോകത്തിന് പ്രതീക്ഷ നല്‍കി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം മാസ്റ്റര്‍പീസ് റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റുന്നു. മലയാളത്തില്‍ നിന്നും റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റുന്ന ആദ്യ ചിത്രമാണിത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ എഴുത്തുകാരനായ സി.എച്ച്‌ മുഹമ്മദ് നിര്‍മ്മിച്ച ചിത്രം നേരത്തെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലേക്കും മൊഴി മാറ്റിയിട്ടുണ്ട്.നോര്‍വെ ആസ്ഥാനമായ ഫോര്‍ സീസണ്‍ ക്രിയേഷന്‍സാണ് ചിത്രം റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റുന്നത്. ഫോര്‍സീസണുമായി റോയല്‍ സിനിമാസ് കഴിഞ്ഞ ദിവസം ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.ഉദയ് കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്തത്. à´®à´®àµà´®àµ‚ട്ടിക്ക് പുറമെ ഉണ്ണി മുകുന്ദന്‍, വരലക്ഷ്മി, പാഷാണം ഷാജി, ക്യാപ്റ്റന്‍ രാജു, കലാഭവന്‍ ഷാജോണ്‍, സന്തോഷ് പണ്ഡിറ്റ്, മഖ്ബൂല്‍, ഗോകുല്‍ സുരേഷ് ഗോപി, പൂനം ബജ് à´µ, ലെന എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.2017 ഡിസംബറില്‍ റിലീസായ ചിത്രം രണ്ട് വര്‍ഷത്തിന് ശേഷമാണ് റഷ്യന്‍ ഭാഷയിലേക്ക് മൊഴി മാറ്റുന്നത്. അതേസമയം മാസ്റ്റര്‍പീസ് അറബിയിലേക്ക് മൊഴിമാറ്റുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച പുരോഗമിക്കുന്നതായി സി.എച്ച്‌ മുഹമ്മദ് അറിയിച്ചു.

Related News