Loading ...

Home National

ഡല്‍ഹിയിലെ ചേരിയില്‍ വന്‍ തീപിടുത്തം;1200ഓളം വീടുകള്‍ നശിച്ചു

ന്യൂ ഡല്‍ഹി: ഡല്‍ഹിയിലെ സൗത്ത്- ഈസ്റ്റ് ദില്ലിയിലെ തുഗ്ലക്കാബാദ് പ്രദേശത്തെ ചേരിയില്‍ വന്‍ തീപിടുത്തം. ചൊവ്വാഴ്ച പുലര്‍ച്ചെ 12: 05നാണ് സംഭവം. രണ്ടേക്കറോളം വരുന്ന ചേരിപ്രദേശം പൂര്‍ണമായി കത്തിനശിച്ചു. 1200ഓളം വീടുകള്‍ കത്തിനശിച്ചതായും റിപ്പോര്‍ട്ടുണ്ട്. സംഭവം നടന്ന ഉടന്‍ തന്നെ ആളുകളെ ഒഴിപ്പിച്ചതിനാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. നിരവധി പേര്‍ക്ക് നിസാര പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 28 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ ചേര്‍ന്ന് മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആളുകള്‍ ഉറങ്ങിക്കിടക്കുമ്ബോഴാണ് തീപിടുത്തമുണ്ടായത്.

Related News