Loading ...

Home Europe

കോ​വി​ഡ് വ്യാ​പ​ന​ത്തോ​തില്‍ കുറവ്; ജ​ര്‍​മ​നി​യി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍

ബെ​ര്‍​ലി​ന്‍: കോ​വി​ഡ് വ്യാ​പ​ന​ത്തോ​ത് അ​ല്‍​പം കു​റ​ഞ്ഞ​തി​നു പി​ന്നാ​ലെ ജ​ര്‍​മ​നി​യി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളാ​ണ് പ​ര​മാ​വ​ധി ഇ​ള​വു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്. മാ​സ്ക് ഉ​പ​യോ​ഗ​വും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ലും വ​രെ ചി​ല സം​സ്ഥാ​ന​ങ്ങ​ള്‍ വേ​ണ്ടെ​ന്നു വ​യ്ക്കാ​ന്‍ ഒ​രു​ങ്ങു​ന്നു​വെ​ന്നാ​ണ് വി​വ​രം.ഇ​ത് രാ​ജ്യ​ത്തെ ഭ​ര​ണ​കൂ​ട​ത്തെ​യും ജ​ന​ങ്ങ​ളെ​യും ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്. കോ​വി​ഡ് വ്യാ​പ​ന​ത്തി​നെ​തി​രെ ജ​ര്‍​മ​നി സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ വ്യാ​പ​ക പ്ര​ശം​സ നേ​ടി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ​യും മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ​യും എ​ണ്ണ​ത്തി​ല്‍ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നേ​ത്തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്താ​നും തീ​രു​മാ​നി​ച്ച​ത്.

Related News