Loading ...

Home National

നട്ടെല്ലൊടിഞ്ഞ്‌ ഇന്ത്യയുടെ ടൂറിസം മേഖല

ന്യൂഡല്‍ഹി: കോവിഡ്‌-19 വൈറസ്‌ വ്യാപനം യാത്ര-വിനോദസഞ്ചാരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങളുടെ നട്ടെല്ലൊടിച്ചെന്നു സര്‍വേ. അടുത്ത മൂന്നു മുതല്‍ ആറുമാസത്തിനിടെ സ്‌ഥിരം താഴിടല്‍ ഭീഷണിയിലുള്ളത്‌ 40 ശതമാനം കമ്ബനികള്‍. താല്‍ക്കാലിക അടച്ചിടലിനു നിര്‍ബന്ധിതമാകുക 35.7 ശതമാനം കമ്ബനികളെന്നും അനുമാനം.
ട്രാവല്‍-ടൂറിസം രംഗത്തെ 2,300 സ്‌ഥാപന ഉടമകളും കമ്ബനി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്‌ചയാണു സര്‍വേഫലത്തിന്‌ ആധാരം. ഇതനുസരിച്ച്‌ 81 ശതമാനം ട്രാവല്‍-ടൂറിസം കമ്ബനികള്‍ക്കും ഇക്കാലയളവില്‍ വരുമാനത്തില്‍ നൂറുശതമാനം നഷ്‌ടം നേരിടേണ്ടിവന്നു. 75 ശതമാനം വരുമാന ഇടിവുണ്ടായത്‌ 15 ശതമാനം കമ്ബനികള്‍ക്കാണെന്നും സര്‍വേ പറയുന്നു. à´®àµ‡à´–ലയ്‌ക്കു കോവിഡ്‌ ഏല്‍പ്പിച്ച ആഘാതം വിവരണാതീതമാണെന്നും ഇതില്‍നിന്നു കരകയറുക ഏറെ ശ്രമകരമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വിവിധ സ്‌ഥാപനങ്ങളിലെ ആയിരങ്ങള്‍ക്കു തൊഴില്‍നഷ്‌ടം അഭിമുഖീകരിക്കേണ്ടിവന്നപ്പോള്‍ ലക്ഷങ്ങള്‍ക്കാണു പരോക്ഷ തൊഴില്‍നഷ്‌ടമെന്ന്‌ ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ വ്യക്‌തമാക്കി. സര്‍ക്കാരിന്റെ കൈത്താങ്ങില്ലാതെ ഭാവി പ്രവര്‍ത്തനം അസാധ്യമാണ്‌. വേതനം വെട്ടിക്കുറയ്‌ക്കലും ചെലവുചുരുക്കലും അടക്കമുള്ള മാര്‍ഗങ്ങള്‍ അവലംബിച്ചാലും ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കുക അസാധ്യമാണെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.

Related News