Loading ...

Home Kerala

സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കൂടി കോവിഡ് സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്  49 പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് 14 പേ​ര്‍​ക്കും ക​ണ്ണൂ​രി​ല്‍ 10 പേ​ര്‍​ക്കും തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ അ​ഞ്ച് പേ​ര്‍​ക്കു വീ​ത​വും കോ​ഴി​ക്കോ​ട് നാ​ല് പേ​ര്‍​ക്കും പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ മൂ​ന്ന് പേ​ര്‍​ക്കും കൊ​ല്ലം, കോ​ട്ട​യം ജി​ല്ല​ക​ളി​ല്‍ ര​ണ്ട് പേ​ര്‍​ക്കും ഇ​ടു​ക്കി​യി​ല്‍ ഒ​രാ​ള്‍​ക്കു​മാ​ണ് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 18 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്. 25 പേ​ര്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ​വ​രാ​ണ്. à´†â€‹à´±àµ പേ​ര്‍​ക്ക് സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​രി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ര​ണ്ട് പേ​ര്‍ റി​മാ​ന്‍​ഡ് ത​ട​വു​കാ​രാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

അ​തേ​സ​മ​യം രോ​ഗം സ്ഥി​രി​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 12 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. കാ​സ​ര്‍​ഗോ​ഡ് ആ​റ് പേ​രു​ടെ​യും കൊ​ല്ല​ത്ത് ര​ണ്ട് പേ​രു​ടെ​യും എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള ഓ​രോ​രു​ത്ത​രു​ടെ​യും ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യ​ത്. ഇ​തോ​ടെ 359 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്. 532 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 99,278 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രി​ല്‍ 98,486 പേ​ര്‍ വീ​ടു​ക​ളി​ലും 792 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 152 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 1861 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഇ​തു​വ​രെ 54,899 വ്യ​ക്തി​ക​ളു​ടെ സാ​മ്ബി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ ല​ഭ്യ​മാ​യ 53,704 സാ​മ്ബി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണ്. സെ​ന്‍റി​ന​ല്‍ സ​ര്‍​വൈ​ല​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍, സാ​മൂ​ഹി​ക സ​മ്ബ​ര്‍​ക്കം കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ള്‍ മു​ത​ലാ​യ മു​ന്‍​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ല്‍ നി​ന്ന് 8110 സാ​മ്ബി​ളു​ക​ള്‍ ശേ​ഖ​രി​ച്ച​തി​ല്‍ 7994 സാ​മ്ബി​ളു​ക​ള്‍ നെ​ഗ​റ്റീ​വ് ആ​യി.

Related News