Loading ...

Home Kerala

സര്‍ക്കാറിന്​ നാല്​ വയസ്​

തിരുവനന്തപുരം: കേരളത്തിലെ എല്‍.à´¡à´¿.എഫ്​ സര്‍ക്കാര്‍ ഇന്ന്​ അഞ്ചാം വര്‍ഷത്തിലേക്ക്​. കോവിഡി​​​െന്‍റ പശ്ചാത്തലത്തില്‍ ആഘോഷങ്ങളൊന്നുമില്ലാതെയാണ്​ വാര്‍ഷികം കടന്നുപോകുന്നതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതേസമയം, ഫേസ്​ബുക്കിലൂടെ ഇന്ന്​ മുഖ്യമന്ത്രി ജനങ്ങളുമായി സംവദിക്കും. പതിവ്​ വാര്‍ത്താ സമ്മേളനത്തിന്​ ശേഷമാണ്​ മുഖ്യമന്ത്രി ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക്​ മറുപടി പറയുക. രാവിലെ 11 നാണ്​ ഇന്നത്തെ വാര്‍ത്താ സമ്മേളനം.സര്‍ക്കാറി​​​െന്‍റ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്​ ജനങ്ങളുടെ സംശയങ്ങള്‍ക്ക്​ നേരിട്ട്​ മറുപടി പറയാനാണ്​ മുഖ്യമന്ത്രി എത്തുന്നത്​. ഇന്ന്​ (തിങ്കളാഴ്​ച) രാവിലെ 11 വരെ മുഖ്യമന്ത്രിയുടെ ഏതെങ്കിലും സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ ജനങ്ങള്‍ക്ക്​ ചോദ്യങ്ങള്‍ ഉന്നയിക്കാം. à´‡à´µà´•àµà´•àµà´³àµà´³ മറുപടിയാണ്​ പറയുക.ആരോഗ്യ വകുപ്പി​​​െന്‍റ നേട്ടങ്ങളുടെ തോളിലേറിയാണ്​ എല്‍.à´¡à´¿.എഫ്​ സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്​ കടക്കുന്നത്​. നിപയെ വിജയകരമായി മറികടന്നതിന്​ ശേഷം, സര്‍വരുടെയും അഭിനന്ദനം നേടുന്ന രീതിയില്‍ കോവിഡ്​ പ്രതിരോധം നിര്‍വഹിക്കാനായതും വലിയ നേട്ടമാണ്​. കോവിഡ്​ പ്രതിരോധത്തില്‍ കേരളം നടത്തിയ മുന്നേറ്റം ലോകമാധ്യമങ്ങളുടെ വരെ ശ്രദ്ധ തേടി. ആദ്യഘട്ടം മുതല്‍ സര്‍ക്കാര്‍ നടപ്പാക്കിയ നിയന്ത്രണങ്ങളും മുന്നൊരുക്കങ്ങളും രോഗവ്യാപനം തടയുന്നതില്‍ വലിയ പങ്കാണ്​ വഹിച്ചത്​. കോവിഡ്​ പ്രതിരോധത്തില്‍ നേടിയ വിജയത്തി​​​െന്‍റ മറവിലാണ്​ സ്പ്രിംഗ്ലര്‍ ഇടപാട്​ പോലുള്ളവയില്‍ സംഭവിച്ച വീഴ്​ച മറികടന്നത്.നാല്​ വര്‍ഷത്തെ à´­à´°à´£ കാലയളവിനിടയില്‍ സര്‍ക്കാറിന്​ ഏ​െറ പഴി​േകള്‍പ്പിച്ചത്​ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയ​ന്ത്രണത്തിലുള്ള ആഭ്യന്തര വകുപ്പായിരുന്നു. 20 കസ്​റ്റഡി മരണങ്ങള്‍ തന്നെ à´ˆ കാലയളവില്‍ സംഭവിച്ചു. മാവോവാദി ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും അറസ്​റ്റുകളുമെല്ലാം ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയെങ്കിലും പാര്‍ട്ടിയെ പിറകില്‍ അണിനിരത്തി അവയെയെല്ലാം ജനശ്രദ്ധയില്‍ നിന്ന്​ മാറ്റാന്‍ മുഖ്യമന്ത്രിക്കായി.ധനകാര്യ വകുപ്പി​​​െന്‍റ പ്രകടനവും ശരാശരിക്ക്​ താഴെ ആയിരുന്നെങ്കിലും ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നതിലും à´…à´µ ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിലും പ്രതിപക്ഷത്തിന്​ സംഭവിച്ച വീഴ്​ച സര്‍ക്കാറിനെ രക്ഷിക്കുകയായിരുന്നു. മാന്ത്രിക വടി പോലെ സര്‍ക്കാര്‍ അവതരിപ്പിച്ച കിഫ്​ബി പോലുള്ളവയുടെ ഗുണദോഷങ്ങള്‍ വേണ്ടത്ര വിലയിരുത്തപ്പെട്ടിട്ടില്ല.പ്രതിസന്ധികളായി എത്തിയ രണ്ട്​ പ്രളയങ്ങളും നിപയും കോവിഡി​​​െന്‍റ ആദ്യഘട്ടവും വിജയകരമായി കൈകാര്യം ചെയ്​തതിലൂടെ മറ്റു വീഴ്​ചകളെ മറികടക്കാന്‍ സര്‍ക്കാറിനായി. തദ്ദേശ തെരഞ്ഞെടുപ്പുകളും തുടര്‍ന്നെത്തുന്ന നിയമസഭാ തെരഞ്ഞെടുപ്പും പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെയാണ്​ എല്‍.à´¡à´¿.എഫ്​ സര്‍ക്കാറി​​​െന്‍റ നാലാം വാര്‍ഷികം എത്തുന്നത്​. കൂടുതല്‍ ജനകീയമായ അജണ്ടകള്‍ക്കായിരുക്കും ഇനി സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുക എന്നതി​​​െന്‍റ സൂചനയാണ്​ ഇന്നത്തെ മുഖ്യമന്ത്രിയുടെ സാമൂഹിക മാധ്യമ സംവാദം. സര്‍ക്കാറി​​​െന്‍റ പ്രതിച്​ഛായ മെച്ചപ്പെടുത്തുന്നതിനും à´…à´µ ജനങ്ങള്‍ക്കിടയില്‍ സജീവമായി നിലനിര്‍ത്തുന്നതിനും ആയിരിക്കും ഇനി മുന്തിയ പരിഗണന.

Related News