Loading ...

Home Kerala

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ മൂന്ന് ജില്ലകളില്‍ കനത്ത മഴ

കൊച്ചി: അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം ,കൊല്ലം ,ഇടുക്കി എന്നീ ജില്ലകളില്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ദക്ഷിണേന്ത്യയില്‍ വ്യാപകമായി നാളെയും മറ്റന്നാളും കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. സംസ്ഥാനത്ത് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ അടുത്ത ആഴ്ചയോടെ കാലവര്‍ഷം എത്തുമെന്നും കാലാവസ്ഥാ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ ഒന്നിനും അഞ്ചിനും ഇടയില്‍ കേരള തീരത്ത് എത്തുമെന്ന് കാലാവസ്ഥാകേന്ദ്രം റീജിയണല്‍ മേധാവി രാജേന്ദ്രകുമാര്‍ ജെനാമണി പറഞ്ഞു. à´®àµà´‚ബൈയില്‍ ജൂണ്‍ 15 നും 20 നും അടയില്‍ മണ്‍സൂണ്‍ എത്തുമെന്നും അദ്ദേഹം അറിയിച്ചു.28ാം തീയതി വരെ ശക്തവും അതി തീവ്രവുമായ മഴയ്ക്ക് അസം, മേഘാലയ, അരുണാചല്‍ പ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളില്‍ സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടല്‍ മുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വരെ അതിശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Related News