Loading ...

Home Gulf

തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബൈ: ഗള്‍ഫില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ചാര്‍​േട്ടഡ്​ ​ഫ്ലൈറ്റുകള്‍ ആരംഭിക്കുന്നുവെന്ന പ്രചാരണവുമായി സംഘടനകളും à´šà´¿à´² ട്രാവല്‍ ഏജന്‍സികളും മുന്നോട്ടുപോകവെ മൂക്കുകയറിട്ട്​ ഇന്ത്യന്‍ കോണ്‍സുലേറ്റ്​.യു.à´Ž.ഇയില്‍ നിന്ന്​ ചാര്‍​േട്ടഡ്​ ഫ്ലൈറ്റില്‍ നാട്ടില്‍ പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടണ​െമന്ന്​ നിര്‍ദേശിച്ച്‌​ വിവിധ പ്രവാസി സംഘടനകളുടെ പേരിലാണ്​ സമൂഹമാധ്യമങ്ങളിലൂടെ പോസ്​റ്ററുകള്‍ പ്രചരിക്കുന്നത്​. സംഘടനാ ഭാരവാഹികളുടെ നമ്ബറും പോസ്​റ്ററില്‍ ചേര്‍ക്കുന്നുണ്ടെങ്കിലും ഇവരെ ​പലരെയും ഫോണില്‍ വിളിച്ചിട്ട്​ ലഭ്യമാവുന്നില്ല. വിവിധ സംഘടനകള്‍ അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നെങ്കിലും ഒൗദ്യോഗികമായ അറിയിപ്പ്​ ഇതുവരെ ലഭിച്ചിട്ടുമില്ല. à´…തിനിടെ ഇത്തരം നടപടികളില്‍ വഞ്ചിതരാവരുത്​ എന്ന മുന്നറിയിപ്പുമായി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്​ മുന്നോട്ടു വന്നു.ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെയും ചാര്‍​േട്ടഡ്​ ഫ്ലൈറ്റുകള്‍ക്ക്​ അനുമതി നല്‍കിയിട്ടി​ല്ലെന്നും വഞ്ചനയില്‍ കുരുങ്ങരുതെന്നും കോണ്‍​സുലേറ്റ്​ വാര്‍ത്താകുറിപ്പില്‍ വ്യക്​തമാക്കി. പലരും മുന്‍കൂര്‍ വിമാനചാര്‍ജും ക്വാറന്‍റീന്‍ ചാര്‍ജും​ ജനങ്ങളില്‍ നിന്ന്​ ഇൗടാക്കുന്നതായി വിവരം ലഭിച്ച പശ്​ചാത്തലത്തിലാണ്​ ഇടപെടല്‍.ചാര്‍​േട്ടഡ്​ വിമാനങ്ങള്‍ക്ക്​ അനുമതി നല്‍കുന്ന അധികാരം ഇന്ത്യന്‍ സര്‍ക്കാറിനാണെന്നും കോണ്‍സുലേറ്റ്​ ജനറല്‍ വഴി മാത്രമാണ്​ ഇതി​​െന്‍റ നടപടിക്രമങ്ങള്‍ ഉണ്ടാവുകയെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഏജന്‍റുമാരുടെയും വ്യക്​തികളുടെയും വഞ്ചനയില്‍ വീഴരുതെന്നാണ്​ മുന്നറിയിപ്പ്​.

Related News