Loading ...

Home sports

ഇന്ത്യയുടെ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് അന്തരിച്ചു

ഇന്ത്യയുടെ ഹോക്കി ഇതിഹാസവും മൂന്നുതവണ ഒളിംപിക് സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമംഗവുമായ ബല്‍ബീര്‍ സിങ് സീനിയര്‍ (96) അന്തരിച്ചു. ദീര്‍ഘനാളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മൊഹാലിയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ച 6.30 നായിരുന്നു അന്ത്യം. കടുത്ത ന്യുമോണിയ ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബല്‍ബീര്‍ രണ്ടാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അതിനിടെ ആശുപത്രിയില്‍ വച്ച്‌ രണ്ടുതവണ ഹൃദയാഘാതവും കഴിഞ്ഞ ദിവസം തലച്ചോറില്‍ രക്തസ്രാവവുമുണ്ടായി.


കഴിഞ്ഞ രണ്ടുവര്‍ഷമായി ശ്വാസകോശസംബന്ധമായ അസുഖങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. à´•àµŠà´µà´¿à´¡àµ ടെസ്റ്റിന് വിധേയനായിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു. ഇന്ത്യയ്ക്ക് മൂന്ന് ഒളിംപിക് സ്വര്‍ണം നേടിക്കൊടുത്ത ബല്‍ബീറിനെ സ്വതന്ത്ര ഇന്ത്യ കണ്ടതില്‍ വച്ച്‌ ഏറ്റവും മികച്ച ഹോക്കി താരമായാണ് കണക്കാക്കുന്നത്. 1948 (ലണ്ടന്‍), 1952 (ഹെല്‍സിങ്കി), 1956 (മെല്‍ബണ്‍) ഒളിമ്ബിക്സുകളില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ഹെല്‍സിങ്കിയില്‍ ടീമിന്റെ ഉപനായകനും മെല്‍ബണില്‍ നായകനുമായിരുന്നു സിങ്. ഹെല്‍സിങ്കി ഒളിമ്ബിക്സില്‍ അത്ലറ്റുകളുടെ മാര്‍ച്ച്‌പാസ്റ്റില്‍ ഇന്ത്യയുടെ പതാകയേന്തിയത് സിങ്ങായിരുന്നു

1948 (ലണ്ടന്‍), 1952 (ഹെല്‍സിങ്കി), 1956 (മെല്‍ബണ്‍) ഒളിംപിക്സുകളില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ബല്‍ബീര്‍ സിങ്. രാജ്യാന്തര ഒളിംപിക് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 16 ഇതിഹാസ താരങ്ങളിലെ ഏക ഇന്ത്യന്‍ താരം ഇദ്ദേഹമായിരുന്നു. ഒളിംപിക് ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡ് ബല്‍ബീറിന് സ്വന്തമാണ്. 1952 ഹെല്‍സിങ്കി ഒളിംപിക്സിന്റെ ഫൈനലിലാണ് അഞ്ച് ഗോള്‍ നേടി സിങ് ഈ റെക്കോഡിട്ടത്. ഇംഗ്ലണ്ടിന്റെ റെഗ്ഗി പ്രിഡ്മോര്‍ 1908ല്‍ സ്ഥാപിച്ച നാലുഗോള്‍ എന്ന റെക്കോഡാണ് ബല്‍ബീര്‍ പഴങ്കഥയാക്കിയത്. 1958ല്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളിമെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന സിങ് പിന്നീട് വിരമിച്ച്‌ ടീമിന്റെ പരിശീലകനായി.
ബല്‍ബീര്‍ പരിശീലിപ്പിച്ച ടീമാണ് 1971ല്‍ ലോകകപ്പ് സ്വര്‍ണവും 1975ല്‍ വെങ്കലവും നേടിയത്. 1957ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2015ല്‍ ധ്യാന്‍ചന്ദ് പുരസ്‌കാരം ലഭിച്ചു. 1958ല്‍ ഡൊമിനിക്കന്‍ റിപബ്ലിക് മെല്‍ബണ്‍ ഒളിമ്ബിക്സിന്റെ സ്മരണാര്‍ഥം പുറത്തിറക്കിയ തപാല്‍ സ്റ്റാമ്ബില്‍ ഗുര്‍ദേവ് സിങ്ങിനൊപ്പം ബല്‍ബീറും ഇടം പിടിച്ചു. 1982 ഡെല്‍ഹി ഏഷ്യാഡില്‍ ദീപശിഖ തെളിയിച്ചത് ബല്‍ബീറായിരുന്നു. 1982ല്‍ പാട്രിയറ്റ് ദിനപത്രം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഇന്ത്യന്‍ കായികതാരമായി തിരഞ്ഞെടുത്തത് ബല്‍ബീറിനെയായിരുന്നു. സുശിയാണ് ഭാര്യ. സുഷ്ബിര്‍, കന്‍വാല്‍ബിര്‍, കരണ്‍ബിര്‍, ഗുര്‍ബീര്‍ എന്നിവരാണ് മക്കള്‍. ഇവരെല്ലാവരും കാനഡയിലെ വാന്‍കൂവറിലാണ് താമസം. സിങ്ങും കനേഡിയന്‍ പൗരത്വം സ്വീകരിച്ചിരന്നു.

Related News