Loading ...

Home National

രാജ്യത്ത് ആഭ്യന്തര വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചു

രാജ്യത്ത് കൊവിഡ് വ്യാപന ഭീഷണിയുടെ ആശങ്ക നിലനില്‍ക്കെ ആഭ്യന്തരവിമാന സര്‍വീസുകള്‍ തുടങ്ങി. മാര്‍ച്ച്‌ 25 മുതല്‍ നിര്‍ത്തിവച്ച വ്യോമഗതാഗതം രണ്ടുമാസങ്ങള്‍ക്ക് ശേഷമാണ് ഭാഗികമായി പുനരാരംഭിച്ചത്. ഡല്‍ഹിയില്‍നിന്ന് പുനെയിലേക്കുള്ള ആദ്യവിമാനം പുലര്‍ച്ചെ 4.45 നും മുംബൈ- പട്‌ന വിമാനം രാവിലെ 6.45 നും യാത്രതിരിച്ചു. ആദ്യഘട്ടത്തില്‍ 33 ശതമാനം ആഭ്യന്തരവിമാന സര്‍വീസുകള്‍ക്കാണ് വ്യോമയാനമന്ത്രാലയം അനുമതി നല്‍കിയത്. ആന്ധ്ര, പശ്ചിമബംഗാള്‍ ഒഴികെയുള്ള സംസ്ഥാനങ്ങളിലാണ് ഇന്നു മുതല്‍ സര്‍വീസ് തുടങ്ങിയത്. ആന്ധ്രയില്‍ ചൊവ്വാഴ്ചയും ബംഗാളില്‍ വ്യാഴാഴ്ചയുമാണ് സര്‍വീസ് തുടങ്ങുക.കേരളത്തില്‍നിന്ന് 24 സര്‍വീസുകള്‍ ഇന്നുണ്ടാവും. à´¡à´²àµâ€à´¹à´¿à´¯à´¿à´²àµâ€à´¨à´¿à´¨àµà´¨àµ 380 സര്‍വീസുകളാണ് ഇന്നുള്ളത്. ഇതില്‍ 25 സര്‍വീസുകള്‍ കേരളത്തിലേക്കാണ്. മുംബൈ, ചെന്നൈ വിമാനത്താവളങ്ങളിലേക്ക് ഒരുദിവസം 25 വിമാനങ്ങള്‍ മാത്രമേ എത്തൂ. ആന്ധ്രയിലും പശ്ചിമബംഗാളിലും സര്‍വീസുകളുടെ എണ്ണം ചുരുക്കും. ആഭ്യന്തര വിമാനസര്‍വീസ് തുടങ്ങുന്നത് നീട്ടണമെന്ന് à´šà´¿à´² സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം കേന്ദ്ര വ്യോമയാന മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ à´šà´¿à´² സംസ്ഥാനങ്ങളെ ഒഴിവാക്കി സര്‍വീസ് തുടങ്ങുന്നത് പ്രായോഗികമല്ലെന്ന് വിലയിരുത്തുകയായിരുന്നു. ഇതിന് പകരമാണ് à´ˆ സംസ്ഥാനങ്ങളില്‍ സര്‍വീസുകളുടെ എണ്ണം പരിമിതപ്പെടുത്തിയത്.ആഴ്ചയില്‍ 8,428 സര്‍വീസുകളാണുണ്ടാവുക. ശക്തമായ പരിശോധന സംവിധാനങ്ങളോടെയാണ് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ആഭ്യന്തര വിമാനസര്‍വീസ് തുടങ്ങിയത്. ഇന്ന് 17 സര്‍വീസുകളാണുണ്ടാവുക. രോഗലക്ഷണങ്ങളില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ മാത്രമെ യാത്ര അനുവദിക്കൂ. ബംഗളൂരുവിലേക്ക് പറന്ന വിമാനത്തോടെയാണ് നെടുമ്ബാശ്ശേരിയില്‍നിന്നുള്ള സര്‍വീസ് തുടങ്ങിയത്. ഇന്ന് പുറപ്പെടുന്ന 17 സര്‍വീസുകളില്‍ കൂടുതലും ബംഗളൂരുവിലേക്കും മുംബൈയിലേക്കുമാണ്. ഡല്‍ഹിയിലേക്ക് രണ്ടും തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും ഒന്ന് വീതവും സര്‍വീസുണ്ട്. കൊച്ചിയില്‍നിന്ന് ഈയാഴ്ച ആകെ 113 സര്‍വീസുകളുമുണ്ടാവും.

Related News