Loading ...

Home National

രാജ്യത്ത് 24 മണിക്കൂറിനിടെ 6767 കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും ആറായിരത്തിലധികം കൊവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 6767 പോസിറ്റീവ് കേസുകളും 147 മരണവും റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ബാധിതരുടെ എണ്ണം 130000 കടന്നു. 3867 പേര്‍ക്ക് ജീവന്‍ നഷ്ടമായി.അതേസമയം, 54440 പേര്‍ രോഗമുക്തരായി. ഗുജറാത്തില്‍ കൊവിഡ് കേസുകള്‍ 14000 കടന്നു. ഡല്‍ഹിയില്‍ 30 പേര്‍ കൂടി മരിച്ചു. സംസ്ഥാനത്ത് എത്തുന്ന എല്ലാവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേരാക്കാന്‍ ഗോവ സര്‍ക്കാര്‍ തീരുമാനിച്ചു.രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 131868 ആയി ഉയര്‍ന്നു. ദിനംപ്രതി അഞ്ച് ശതമാനം കേസുകളാണ് വര്‍ധിക്കുന്നത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബീഹാര്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് പോസിറ്റീവ് കേസുകളുടെ വന്‍ വളര്‍ച്ച. à´•à´°àµâ€à´£à´¾à´Ÿà´•à´‚, കേരളം, അസം, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ റെക്കോര്‍ഡ് വര്‍ധന റിപ്പോര്‍ട്ട് ചെയ്യുന്നതും ആശങ്കയായി.രോഗം ഭേദമാകുന്നവരുടെ നിരക്ക് 41.28 ശതമാനമായി. മരണനിരക്ക് മൂന്ന് ശതമാനത്തില്‍ താഴെയാണെന്നത് ആശ്വാസമായി. രാജ്യത്ത് ഇതുവരെ 29,43,421 സാമ്ബിളുകള്‍ പരിശോധിച്ചെന്ന് കഇങഞ അറിയിച്ചു. 24 മണിക്കൂറിനിടെ 108,623 സാമ്ബിളുകള്‍ പരിശോധിച്ചു.ഡല്‍ഹിയില്‍ കൊവിഡ് കേസുകളും മരണവും കുതിച്ചുയരുകയാണ്. 508 പുതിയ കേസുകളും 30 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 13418ഉം മരണം 261ഉം ആയി. രാജ്ധാനി എക്‌സ്പ്രസില്‍ ഗോവയില്‍ എത്തിയ 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹി. തിരുവനന്തപുരം ട്രെയിനില്‍ യാത്ര ചെയ്തവരാണ് രോഗബാധിതര്‍. ഇതിനിടെ, ഗോവയിലെത്തുന്ന മുഴുവന്‍ ആള്‍ക്കാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. വിമാനം, ട്രെയിന്‍, റോഡ് മാര്‍ഗമെത്തുന്ന എല്ലാവരുടെയും സാമ്ബിള്‍ പരിശോധിക്കും. ഉത്തര്‍പ്രദേശ്, ബീഹാര്‍, ഉത്തരാഖണ്ഡ്, ത്രിപുര സംസ്ഥാനങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് വ്യാപകമായി കൊവിഡ് സ്ഥിരീകരിക്കുന്നത് ആശങ്ക വര്‍ധിപ്പിച്ചു.

Related News