Loading ...

Home Kerala

പ്ര​വാ​സി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ക്വാ​റ​ന്‍റൈ​ന്‍ ഏ​ഴു ദി​വ​സം മ​തി

ന്യൂ​ഡ​ല്‍​ഹി: ക്വാ​റ​ന്‍റൈ​ന്‍ നി​ര്‍​ദേ​ശ​ത്തി​ല്‍ മാ​റ്റം വ​രു​ത്തി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പു​തി​യ മാ​ര്‍​ഗ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. വി​ദേ​ശ​ത്തു​നി​ന്ന് വ​രു​ന്ന​വ​ര്‍​ക്കു​ള്ള സ​ര്‍​ക്കാ​ര്‍ ക്വാ​റ​ന്‍റൈ​ന്‍ ഏ​ഴു ദി​വ​സം മ​തി. അ​ടു​ത്ത ഏ​ഴു ദി​വ​സം ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യ​ണ​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശി​ച്ചു.

ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് 14 ദി​വ​സം ഹോം ​ക്വാ​റ​ന്‍റൈ​ന്‍ മ​തി. സം​സ്ഥാ​നാ​ന്ത​ര​യാ​ത്ര ന​ട​ത്തു​ന്ന എ​ല്ലാ​വ​രും 14 ദി​വ​സം വീ​ടു​ക​ളി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യ​ണം. എ​ല്ലാ​വ​ര്‍​ക്കും ആ​രോ​ഗ്യ സേ​തു നി​ര്‍​ബ​ന്ധ​മെ​ന്നും ആരോഗ്യമന്ത്രാലയം പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. à´µà´¿â€‹à´¦àµ‡â€‹à´¶â€‹à´¤àµà´¤àµ നി​ന്ന് എ​ത്തു​ന്ന​വ​ര്‍​ക്ക് ഏ​ഴു ദി​വ​സ​ത്തെ സ​ര്‍​ക്കാ​ര്‍ ക്വാ​റ​ന്‍റൈ​ന്‍ മ​തി​യെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം കേ​ന്ദ്രം അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ à´ˆ ​നി​ല​പാ​ട് ത​ള്ളി​യ കേ​ന്ദ്രം 14 ദി​വ​സം സ​ര്‍​ക്കാ​ര്‍ ക്വാ​റ​ന്‍റൈ​ന്‍ നി​ര്‍​ബ​ന്ധ​മാ​ണെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. പി​ന്നീ​ട് സം​സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച്‌ പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു.

Related News