Loading ...

Home Kerala

ഇന്ന് ചെറിയ പെരുന്നാള്‍ ; ആഘോഷപ്പൊലിമകളില്ലാതെ വരവേറ്റ് വിശ്വാസികള്‍

തിരുവനന്തപുരം : ഒരുമാസത്തെ റമദാന്‍ വ്രതശുദ്ധിക്ക് ശേഷം സംസ്ഥാനത്തെ ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. കോവിഡിനെ തുടര്‍ന്ന് പ്രധാന ചടങ്ങായ പെരുന്നാള്‍ നമസ്‌കാരം വീടുകളിലൊതുങ്ങും. പെരുന്നാള്‍ ദിനത്തില്‍ ലോക്ക്ഡൗണിന് ഇളവ് നല്‍കിയെങ്കിലും ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും.ഇത്തവണ റമദാന്‍ മുപ്പത് പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിന് ഒരുങ്ങുന്നത്. കോവിഡ് നിയന്ത്രണം പാലിച്ചായിരുന്നു à´ˆ നോമ്ബ് കാലം. പുതുവസ്ത്രം പോലും വാങ്ങാതെയാണ് പലരും ചെറിയ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമാകുന്നത്.പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണമൊരുക്കാനുള്ള അവശ്യസാധനങ്ങള്‍ വാങ്ങാനാണ് വിശ്വാസികള്‍ വീടിന് പുറത്തിറങ്ങിയത്. à´®à´¤àµà´¸àµà´¯-മാംസ കമ്ബോളങ്ങളില്‍ അതുകൊണ്ട് തന്നെ സാമാന്യം തിരക്ക് അനുഭവപ്പെട്ടു. എന്നാല്‍ വ്യാപാര കേന്ദ്രങ്ങളിലൊന്നും പെരുന്നാള്‍ തലേന്നത്തെ പതിവ് വന്‍തിരക്ക് കാണാനുണ്ടായിരുന്നില്ല. ആഘോഷങ്ങള്‍ കുറച്ച്‌ കൊവിഡ് മുക്തിക്കായി പ്രാര്‍ത്ഥിക്കാനാണ് വിശ്വാസികളോട് ഇത്തവണ മത നേതാക്കളുടെ ആഹ്വാനം.

Related News