Loading ...

Home Kerala

സപ്തതി നിറവിൽ ജോഷ്വ മാർ ഇഗ്നാത്തിയോസ്

ഭാരത കത്തോലിക്കാ മെത്രാൻ സംഘത്തിന്റെ ഒന്നാം ഉപാധ്യക്ഷൻ , മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മാവേലിക്കര ഭദ്രാസനത്തി ന്റെ പ്രഥമ ഇടയൻ, നാനാജാതി മതസ്ഥരായ മലയാളികൾക്ക് സുപരിചിതനായ അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തായുടെ സപ്തതിയാണു ഇന്ന്. 1998 ൽ തിരുവനന്തപുരം അതിരൂപതയു ടെ സഹായമെത്രാനായി നിയമിതനായപ്പോൾ തിരുവനന്തപുരത്തെ സംബന്ധിച്ച് അങ്ങയുടെ പ്രധാന പരിഗണന എന്തായിരിക്കും എന്ന ഒരു ചോദത്തിന് ഉത്തരമായി അദ്ദേഹം ഇപ്രകാരം പ്രതികരിച്ചു â€œà´…നന്തപുരിയിൽനിറസാന്നിധ്യമായിരുന്നഅഭിവന്ദ്യ ബനഡിക്ട്  മെത്രാപ്പോലീത്തായുടെ മരണം  നാനജാതിമതസ്ഥരായ  മലയാളികളുടെ മനസിൽ ഉണ്ടാക്കിയ നഷ്ബോധം, സാന്നിധ്യവും സംലഭ്യതയും കൊണ്ടു മാറ്റിയെടുക്കാൻ ശ്രമിക്കും'' 
 
സഭയുടെയും സമുദായത്തിന്റെ യും മതത്തിന്റെയും ജാതിയുടെയും വർഗത്തിന്റെയും വർണത്തിന്റെയും വേലിക്കെട്ടുകൾക്കുപരി സകല മനുഷ്യരെയും സഹോദരങ്ങളും ഏക ദൈവത്തിന്റെ മക്കളുമായി കണ്ട മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ ജീവിതം മാതൃകയാക്കാനാഗ്രഹിച്ച മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തായുടെ 22 വർഷ ത്തെ പ്രധാനാചാര്യ ശുശ്രൂഷയും 42 വർഷത്തെ ആചാര്യശുശ്രൂഷയും  ഏഴു പതിറ്റാണ്ടുകാലത്തെ ജീവിതവും സഹജീവികളോടുള്ള സഹാനുഭൂതിയുടെയും സഭകളുടെയും സമൂഹങ്ങളുടെയും മതങ്ങളുടെയും ഇടയിൽ തോണിയുടെയും പാലത്തിന്റേതുമാണ് . മാലോകരെയെല്ലാം ഒന്നുപോലെ കണ്ടിരുന്ന മാവേലിയുടെ കരയെന്നറിയപ്പെടുന്ന നാട്ടിൽ സ്ഥാപിതമായ ദ്രദാസനത്തിന്റെ പ്രഥമ  പ്രധാനാചാര്യൻ സകല മനുഷ്യ രെയും ഒരേപോലെ കരുതുന്നതാണ് 22 വർഷമായി നാം കണ്ടുകൊണ്ടിരിക്കുന്നത്. 

ജനനം 1950 മേയ് 24 ന് കൊട്ടാരക്കര കിഴക്കേതെരുവിൽ മണികെട്ടിയ കിഴക്കേവീട്ടിൽ. ജനനദിവസവും സ്ഥലവും ഭവനവും à´šà´¿à´² സൂചനകളാൽ  ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു . സകലർക്കും സന്തോഷം പ്രദാനം ചെയ്യുക  എന്നത് ജീവിതവ്രതമായെടുത്തിരിക്കുന്ന തിരുമേനിയുടെ വിളിപ്പേര്  ജോയിച്ചൻ എന്നായിരിക്കുന്നതും ആകസ്മികമാകാൻ വഴിയില്ല.  കിഷാകെതെരുവിലെ സെന്റ് മേരീസ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം 1967 ൽ കോട്ടാരക്കര സർക്കാർ ഹൈസ്കൂളിൽ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി.1967 ൽ തിരുവനന്തപുരത്തെ സെന്റ് അലോഷ്യസ് സെമിനാരിയിൽ ചേർന്ന അദ്ദേഹം തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജിൽ പ്രീ-ബിരുദം പൂർത്തിയാക്കി. 1970-78 കാലഘട്ടത്തിൽ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് സെമിനാരിയിൽ തത്ത്വശാസ്ത്രവും ദൈവശാസ്ത്ര പരിശീലനവും നേടി. 1978 ഏപ്രിൽ 2 ന് മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് ബെനഡിക്റ്റ് മാർ ഗ്രിഗോറിയോസ് അദ്ദേഹത്തെ പുരോഹിതനായി നിയമിച്ചു. 1978 മുതൽ 1983 വരെ കിരത്തൂർ, മഞ്ജതോപ്പിലെ, വിമലാപുരത്തെ ഇടവകകളിൽ സേവനമനുഷ്ഠിച്ചു.തമിഴ്‌നാട്ടിലെ മാർത്തണ്ടത്തിലെ ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദം നേടി. 1984 ൽ തമിഴ്‌നാട്ടിലെ മധുരൈ കാമരാജ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. 1985 ലും 1987 ലും മധുരയിലെ കാമരാജ് സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദം.ചെന്നൈയിലെ സ്റ്റെല്ല മാറ്റിടുന കോളേജ് ഓഫ് എഡ്യൂക്കേഷനിൽ "ലീഡർഷിപ്പ്, ഓർഗനൈസേഷണൽ ഹെൽത്ത് വിത്ത് സ്കൂൾ എഫക്റ്റെൻസിനെ" കുറിച്ച് ഗവേഷണം നടത്തിയ അദ്ദേഹം 2000 ൽ മദ്രാസ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. ബ്രദർ പബ്ലിഷിംഗ് കോർപ്പറേഷൻ തന്റെ ഡോക്ടറൽ തീസിസ് പ്രസിദ്ധീകരിച്ചു,  1983 ൽ ചെന്നൈയിലെ പാഡി, പെരാംപൂർ, തിരുവോട്ടിയൂർ എന്നിവിടങ്ങളിലെ മിഷൻ സ്റ്റേഷനുകളുടെ വികാരിയായി അദ്ദേഹം നിയമിതനായി. മാർ ഇവാനിയോസ് ഡിസ്പെൻസറി ആരംഭിച്ച് സേക്രഡ് ഹാർട്ട് സ്കൂൾ സ്ഥാപിച്ചു. 1994 ൽ അദ്ദേഹം മാർ ഗ്രിഗോറിയോസ് കോളേജ് സ്ഥാപിക്കുകയും 1996 വരെ ലോക്കൽ മാനേജരായി പ്രവർത്തിക്കുകയും ചെയ്തു 1996 മെയ് മാസത്തിൽ തിരുവനന്തപുരത്തിലെ ആർച്ചിപാർക്കി വികാരി ജനറലായി നിയമിതനായി. 1997-ൽ അദ്ദേഹത്തെ കോർപിസ്കോപ്പായി നിയമിച്ചു. 1998 ഏപ്രിൽ 15-ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ തിരുവനന്തപുരം ആർച്ചിപാർച്ചിയുടെ സഹായ ബിഷപ്പായി അദ്ദേഹത്തെ നിയമിച്ചു. മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് സിറിൽ മാർ ബസെലിയോസ് 1998 ജൂൺ 29 ന് ജോഷ്വ മാർ ഇഗ്നാത്തിയോസ് എന്ന പേരിൽ അദ്ദേഹത്തെ ബിഷപ്പായി നിയമിച്ചു.

സാമൂഹ്യവിപത്തായ  മദ്യത്തിനും  ലഹരിക്കുമെതിരെ സന്ധിയിലാ സമരം നയിക്കുന്ന വ്യക്തിയാണ് മാർ ഇഗ്നാത്തിയോസ് പിതാവ് . ദീർഘ നാൾ കേരളകത്തോലിക്കാ മെത്രാൻ സമിതിയുടെ മദ്യവിരുദ്ധ കമ്മീഷന്റെ ചെയർമാനായും, കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ചെയർമാനായും മദ്യവിപത്തിനെതിരെ കേരളത്തിലുടനീളം അദ്ദേഹം നടത്തിയപവർത്തനങ്ങൾ സർവരുടെയും പ്രശംസയും അംഗീകാരവും നേടിയിട്ടുള്ളതാണ്.  
സാമൂഹ്യ നന്മക്കായി പോരാടുന്നതിൽ  അദ്ദേഹത്തിനു ക്ഷീണമോ,നഷ്ടമോ ആരോഗ്യമോ, പണമോ, അപ്രീതിയോ പ്രതിബന്ധമാകാറില്ല. പൊതുസമൂഹത്തിന്റെ പ്രത്യേകിച്ചു സാധാരണക്കാരുടെ, ഏതൊരാവശ്യത്തിലും എവിടെയും അദ്ദേഹം ഓടിയെത്തും. മെത്രാൻപദവിയിലേക്കുയർത്തപ്പെട്ടപ്പോൾ അദ്ദേഹം സ്വീകരിച്ച ' സാന്നിധ്യവും സംലഭ്യതയും ' എന്ന ആദർശം അക്ഷരം പ്രതി പാലിക്കുന്നതാണു സപ്തതിയിലെത്തിയ പിതാവിൽ നാം കാണുന്നത്.  
 

Related News