Loading ...

Home Business

സാമ്പത്തിക പ്രതിസന്ധി; ജിഎസ്ടിക്ക് മേല്‍ സെസ് ഏര്‍പ്പെടുത്താന്‍ കേന്ദ്രനീക്കം

ന്യൂഡല്‍ഹി: 2018 ല്‍ കേരളത്തില്‍ അവതരിപ്പിച്ച ദുരന്ത നിവാരണ സെസിന് അനുസൃതമായി ജിഎസ്ടിക്ക് മേല്‍ സെസ് ഏര്‍പെടുത്താനൊരുങ്ങി കേന്ദ്രം.കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള സാമ്ബത്തിക പ്രതിസന്ധി മറികടക്കാനാണ് ഇത്തരത്തില്‍ ജിഎസ്ടിക്ക് മേല്‍ സെസ് ഏര്‍പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.അഞ്ച് ശതമാനം സ്ലാബിന് മുകളിലുള്ള ജി.എസ്.ടി. വരുമാനത്തില്‍ അത്യാഹിത സെസ് ചുമത്തുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വരുന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തേക്കും.നേരത്തെ കേരളത്തില്‍ പ്രളയസമയത്ത് രണ്ട് വര്‍ഷത്തേക്ക് ഒരു ശതമാനം സെസാണ് ചുമത്തിയിരുന്നത്. ഇത്തരത്തില്‍ ജി.എസ്.ടിയിലൂടെ കൂടുതല്‍ വരുമാനം കണ്ടെത്തി നിലവിലെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.അതേസമയം, രാജ്യത്തെ വ്യവസായിക രംഗം ഉള്‍പ്പെടെയുള്ള മേഖലകള്‍ വലിയ തോതില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇത്തരമൊരു സെസ് അപ്രായോഗികമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

Related News