Loading ...

Home National

യുപിക്കു പോയ ട്രെയിന്‍ വഴിതെറ്റി എത്തിയത് ഒഡീഷയില്‍; പെരുവഴിയിലായി തൊഴിലാളികള്‍

ലക്നൗ: ലോക്ക്ഡൗണില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെയുമായി ഉത്തര്‍പ്രദേശിലേക്ക് പോയ ശ്രമിക് ട്രെയിന്‍ വഴിതെറ്റി എത്തിയത് ഒഡീഷയില്‍. മഹാരാഷ്ട്രയില്‍ വസായില്‍ നിന്നും വ്യാഴാഴ്ച പുറപ്പെട്ട ട്രെയിനാണ് ഇന്ന് രാവിലെ ഒഡീഷയില്‍ നിന്നും 750 കിലോമീറ്റര്‍ അകലെയുള്ള റൂര്‍ക്കേലയില്‍ എത്തിയത്.റൂട്ടിലെ തിരക്ക് കൂടിയത് കാരണം തീവണ്ടി വഴിതിരിച്ച്‌ വിട്ടതാണെന്നാണ് പടിഞ്ഞാറന്‍ റെയില്‍വേ ഉദ്യോഗസ്ഥരുടെ പ്രതികരണം എന്നാല്‍ വിഷയത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കാന്‍ റെയില്‍വേ തയ്യാറായിട്ടില്ല.ലോക് ഡൗണില്‍ ജോലി നഷ്ടപ്പെട്ട് കഷ്ടതയിലായ തൊഴിലാളകള്‍ക്കു നീണ്ട ദിവസത്തെ കാത്തിരിപ്പിനുശേഷമാണ് ട്രെയിന്‍ ലഭ്യമായത്. ഇന്ന് രാവിലെ ജന്മനാട്ടിലെത്തിയെന്ന ആശ്യാസത്തില്‍ ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ തയ്യാറാകുമ്ബോഴാണ് തങ്ങള്‍ എത്തിയത് ഉത്തര്‍പ്രദേശിലല്ലെന്ന് ഇവര്‍ക്ക് മനസിലായത്. à´¶àµà´°à´®à´¿à´•àµ ട്രെയിന്‍ ആയതുകൊണ്ട് തന്നെ സാധാരണ വഴിയിലൂടെ പോകാനായിരുന്നില്ല നിര്‍ദേശമെന്നും à´šà´¿à´² ട്രെയിനുകള്‍ വഴി തിരിച്ചു വിടാന്‍ റെയില്‍വേ തീരുമാനിച്ചിരുന്നതാണെന്നും ഇവരെ ഉടന്‍ സ്വന്തം നാട്ടില്ലെത്തിക്കുമെന്നും അധികൃതര്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു. എന്നാല്‍ റൂര്‍ക്കേലയില്‍ കുടുങ്ങിയ തൊഴിലാളികളെ ഏത് ട്രെയിനില്‍ യു.പിയില്‍ എത്തിക്കുമെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.

Related News