Loading ...

Home International

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ വ്യാപകമായി വിതരണം ചെയ്യുന്നതിനെതിരെ ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് പ്രതിരോധത്തിന് വ്യാപകമായി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗത്തിനെതിരെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ശാസ്ത്രീയമായി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊറോണയെ പ്രതിരോധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്നതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കിള്‍ ജെ റയാനാണ് ഇത്തരത്തില്‍ പ്രസ്താവനയുമായി രംഗത്തെത്തിയത്. ഇന്ത്യയുടെ ഗവേഷണ വിഭാഗമായ ഐസിഎംആര്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഫലപ്രദമാണെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് ഡബ്ലുഎച്ച്‌ഒയുടെ പ്രസ്താവന പുറത്തുവന്നത്.മലേറിയക്കെതിരായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എന്ന മരുന്ന് ഇന്ത്യയും ചൈനയും ധാരാളമായി വിതരണം ചെയ്തിരുന്നു. à´¦à´•àµà´·à´¿à´£àµ‡à´·àµà´¯à´¨àµâ€ രാജ്യങ്ങളിലെ മലേറിയ നിയന്ത്രിക്കാന്‍ കഴിഞ്ഞ മരുന്ന് പല കോവിഡ് രോഗികള്‍ക്കും രോഗപ്രതിരോധ ശേഷി നല്‍കിയതായ അനുഭവമാണ് മരുന്നിനെ പ്രശസ്തമാക്കിയത്

Related News