Loading ...

Home Gulf

കുവൈത്തില്‍ കോവിഡ് ബാധിതര്‍ 20000 കവിഞ്ഞു; പത്ത് മരണം കൂടി

കഴിഞ്ഞ 24 മണിക്കൂറിനിടെ 900 പേര്‍ക്കാണ് കുവൈത്തില്‍ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 20464 ആയി. പുതിയ രോഗികളില്‍ 264 പേര്‍ ഇന്ത്യക്കാര്‍ ആണ്. ഇതോടെ കുവൈത്തില്‍ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 6575 ആയി. 24 മണിക്കൂറിനിടെ 10 പേരാണ് കുവൈത്തില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 148 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും സമ്ബര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളില്‍ 319 പേര്‍ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവര്‍ണറേറ്റ് പരിധിയില്‍ താമസിക്കുന്ന 144 പേര്‍ക്കും അഹമ്മദിയില്‍ നിന്നുള്ള 301 പേര്‍ക്കും, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 53 പേര്‍ക്കും ജഹറയില്‍ നിന്നുള്ള 83 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. à´±à´¸à´¿à´¡à´¨àµâ€à´·àµà´¯à´²àµâ€ ഏരിയ അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ ഇനി പറയും വിധമാണ്:

  • ഫര്‍വാനിയ: 100
  • ഖെയ്താന്‍: 67
  • സാല്‍മിയ: 79
  • ജലീബ് അല്‍ ശുയൂഖ്: 78
  • മഹ്ബൂല: 68
  • മംഗഫ്: 67
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3195 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. ഇതുവരെ 268154 സ്വാബ് ടെസ്റ്റുകള്‍ നടത്തി.പുതുതായി 232 പേര്‍ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 5747 ആയി. നിലവില്‍ 14569 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 192 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.

Related News