Loading ...

Home International

അ​േൻറാണിയോ ഗുട്ടെറസ്​ യു.എന്‍ സെക്രട്ടറി ജനറൽ

യുനൈറ്റഡ് നാഷന്‍സ്: ഐക്യരാഷ്ട്ര സഭയുടെ പുതിയ സെക്രട്ടറി ജനറലായി പോര്‍ചുഗല്‍ മുന്‍ പ്രധാനമന്ത്രി അന്‍േറാണിയോ ഗുട്ടെറസിനെ ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. 67കാരനായ ഗുട്ടെറസ് 1995-2002 കാലത്താണ് പോര്‍ചുഗല്‍ പ്രധാനമന്ത്രിയായിരുന്നത്. 2005 മുതല്‍ പത്തുവര്‍ഷം യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ മേധാവിയായും പ്രവര്‍ത്തിച്ചു. ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് നടന്ന പൊതുസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് ഗുട്ടെറസിനെ ബാന്‍ à´•à´¿ മൂണിന്‍െറ പിന്‍ഗാമിയായി തെരഞ്ഞെടുത്തത്​.ജനുവരി ഒന്നിനായിരിക്കും അദ്ദേഹം യു.എന്നിന്‍െറ ഒമ്പതാമത്തെ സെക്രട്ടറി ജനറലായി ഒൗദ്യോഗികമായി സ്ഥാനമേല്‍ക്കുക. കഴിഞ്ഞയാഴ്ച യു.എന്‍ രക്ഷാസമിതിയിലെ 15 à´…à´‚à´— രാഷ്ട്രങ്ങള്‍ നടത്തിയ ചര്‍ച്ചക്കുശേഷമാണ് ഗുട്ടെറസിന്‍െറ പേര് പൊതുസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്.തെരഞ്ഞെടുപ്പിനുശേഷമുള്ള മറ്റു നടപടിക്രമങ്ങള്‍ അടുത്തയാഴ്ച ആരംഭിക്കും. ഇതിന്‍െറ ഭാഗമായി അസംബ്ളി പ്രസിഡന്‍റ് പീറ്റര്‍ തോംസണ്‍ ഗുട്ടെറസുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുന്നുണ്ട്. തുടര്‍ന്ന്, സഭാ സമ്മേളനവും നടക്കും.

Related News