Loading ...

Home Education

എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ;ഇ​ത​ര​സം​സ്ഥാ​ന​ക്കാര്‍ക്ക് പ്ര​ത്യേ​ക ഇ​രി​പ്പി​ടം

തി​രു​വ​ന​ന്ത​പു​രം: എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​യ്ക്കാ​യി ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നും എ​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നും എ​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 14 ദി​വ​സം ക്വാ​റ​ന്‍റൈ​ന്‍ നി​ര്‍​ബ​ന്ധ​മാ​ണ്. ഇ​വ​ര്‍​ക്ക് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ഇ​രി​പ്പി​ടം ഒ​രു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ബ​ന്ധു​ക്ക​ള്‍ ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍‌ ക​ഴി​യു​ന്ന വീ​ടു​ക​ളി​ല്‍​നി​ന്ന് എ​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തും. à´‡â€‹à´µâ€‹à´°àµ†â€‹à´¯àµà´‚ പ്ര​ത്യേ​ക​മാ​യാ​ണ് ഇ​രു​ത്തു​ക. പ​രീ​ക്ഷ​യ്ക്ക് എ​ത്തു​ന്ന എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളെ​യും തെ​ര്‍​മ​ല്‍ സ്ക്രീ​നിം​ഗി​ന് വി​ധേ​യ​മാ​ക്കും. വൈ​ദ്യ​പ​രി​ശോ​ധ​ന വേ​ണ്ട​വ​ര്‍​ക്ക് അ​ത് ന​ല്‍​കാ​നു​ള്ള സൗ​ക​ര്യ​വും സ്കൂ​ളി​ല്‍ ഉ​ണ്ടാ​കും. തെ​ര്‍​മ​ല്‍ സ്ക്രീ​നിം​ഗ് ന​ട​ത്തു​ന്ന​തി​ന് 5000 പു​തി​യ ഐ​ആ​ര്‍ തെ​ര്‍​മോ​മീ​റ്റ​ര്‍ വാ​ങ്ങു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കു​ട്ടി​ക​ള്‍ പ​രീ​ക്ഷ​ക​ഴി​ഞ്ഞ് വീ​ട്ടി​ല്‍ എ​ത്തി​യാ​ല്‍ കു​ളി​ച്ച്‌ ദേ​ഹം ശു​ചി​യാ​ക്കി​യ​തി​നു ശേ​ഷം മാ​ത്ര​മേ വീ​ട്ടു​കാ​രു​മാ​യി ഇ​ട​പ​ഴ​കാ​വൂ. പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ലി​ക്കേ​ണ്ട ആ​രോ​ഗ്യ​ചി​ട്ട​ക​ള്‍ അ​ട​ങ്ങി​യ അ​റി​യി​പ്പും മാ​സ്കും കു​ട്ടി​ക​ള്‍​ക്ക് വീ​ടു​ക​ളി​ല്‍‌ എ​ത്തി​ക്കും. ഇ​തി​നാ​യി സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ള​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ഏ​തെ​ങ്കി​ലും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​പ്പോ​ള്‍ പ്ര​ഖ്യാ​പി​ച്ച തീ​യ​തി​ക​ളി​ല്‍ പ​രീ​ക്ഷ എ​ഴു​താ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ല്‍ അ​വ​ര്‍​ക്ക് സേ ​പ​രീ​ക്ഷ​യ്ക്കൊ​പ്പം റെ​ഗു​ല​ര്‍ പ​രീ​ക്ഷ ന​ട​ത്തും. വി​ദ്യാ​ര്‍​ഥി​ക​ളു​ടേ​യും മാ​താ​പി​താ​ക്ക​ളു​ടെ സം​ശ​യ​നി​വാ​ര​ണ​ത്തി​ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​ലും ഡി​ഡി ഓ​ഫീ​സു​ക​ളി​ലും നാ​ളെ മു​ത​ല്‍ വാ​ര്‍ റൂ​മു​ക​ള്‍ സ​ജ്ജ​മാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related News