Loading ...

Home cinema

അവതാറിന്റെ രണ്ടാം ഭാഗം ചിത്രീകരണം ഉടനെന്ന് നിര്‍മ്മാതാവ്

ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത അവതാറിന്റെ രണ്ടാം ഭാഗം ചിത്രീകരണം തുടരാന്‍ ഒരുങ്ങി അണിയറ പ്രവര്‍ത്തകര്‍. നിര്‍മാതാവ് ജോണ്‍ ലാന്‍ഡോയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിവരം അറിയിച്ചിരിക്കുന്നത്.സെറ്റ് തയ്യാറാണെന്നും ന്യൂസിലന്‍ഡിലേക്ക് തിരിച്ചു പോകുന്നതിന്റെ ആവേശത്തിലാണെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. ചിത്രീകരണത്തിനായി ഒരുക്കിയ ജെറ്റ് ബോട്ടിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.'ഞങ്ങളുടെ അവതാര്‍ സെറ്റ് തയ്യാറായി. അടുത്ത ആഴ്ച ന്യൂസിലന്‍ഡിലേക്ക് തിരിച്ചു പോകുന്നതിന്റെ ആവേശത്തിലാണ് ഞങ്ങള്‍. മറ്റഡോര്‍, പികഡോര്‍ - കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കാന്‍ കാത്തിരിക്കുന്നു', എന്നാണ് ജോണ്‍ കുറിപ്പില്‍ പറയുന്നത്.ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ചിലാണ് അവതാര്‍ 2-വിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചത്. എന്നാല്‍ തീരുമാനിച്ച സമയത്ത് തന്നെ സിനിമ റിലീസ് ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്ന് ഈയടുത്ത് ഒരു അഭിമുഖത്തില്‍ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ പറഞ്ഞിരുന്നു. 2021 ഡിസംബര്‍ 17-ന് സിനിമ തിയ്യറ്ററുകളില്‍ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.2009-ലാണ് അവതാര്‍ ഇറങ്ങിയത്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ബിഗ് ബജറ്റ് ചിത്രമെന്ന അവതാറിന്റെ റെക്കോര്‍ഡ് കഴിഞ്ഞ വര്‍ഷം അവഞ്ചേഴ്സ്: എന്‍ഡ് ഗെയിം മാത്രമാണ് മറിക്കടന്നത്.

Related News