Loading ...

Home sports

ടി20 പരമ്ബരയ്ക്ക്‌ ഒരുങ്ങി ഇന്ത്യയും, ദക്ഷിണാഫ്രിക്കയും ; മത്സരങ്ങള്‍ ഓഗസ്റ്റില്‍

ഓഗസ്റ്റ് അവസാനം ദക്ഷിണാഫ്രിക്കയില്‍ മൂന്ന് മത്സര à´Ÿà´¿20 പരമ്ബര കളിക്കാന്‍ സമ്മതം മൂളി ഇന്ത്യ. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളുടേയും സര്‍ക്കാരുകള്‍ പച്ചക്കൊടി വീശിയാല്‍ മാത്രമേ പക്ഷേ മത്സരങ്ങള്‍ നടക്കൂ. അത് കൊണ്ടു തന്നെ പരമ്ബരയുടെ മറ്റ് വിവരങ്ങള്‍ ഇത് വരെ ലഭ്യമായിട്ടില്ല. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും, ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ആയ ഗ്രെയിം സ്മിത്തുമാണ് à´ˆ പരമ്ബരയ്ക്ക് മുന്‍ കൈയ്യെടുത്തിരിക്കുന്നത്.അതേ സമയം ഇന്ത്യയുമായി പരമ്ബര കളിക്കുന്നത് കോവിഡ് കാലത്ത് സംഭവിച്ച നഷ്ടം ഒരുപരിധി‌വരെ നികത്താന്‍ ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ബോര്‍ഡിനെ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. à´®àµ‚ന്ന് മത്സര à´Ÿà´¿20 പരമ്ബരയാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നതെങ്കിലും ചിലപ്പോള്‍ ഇതില്‍ മാറ്റങ്ങള്‍ വന്നേക്കാമെന്നും ഓഗസ്റ്റില്‍ നിന്ന് സെപ്റ്റംബറിലേക്ക് മത്സരങ്ങള്‍ നീണ്ടേക്കാമെന്നും സൂചനകളുണ്ട്.

Related News