Loading ...

Home sports

ഐപിഎല്ലിന് വേണ്ടി ടി20 ലോകകപ്പ് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടില്ല: ബിസിസിഐ

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യപിച്ചതോടെ പല കായിക മത്സരങ്ങളും ടൂര്‍ണമെന്റുകളും റദ്ദാക്കപ്പെടുകയും മാറ്റിവയ്ക്കപ്പെടുകയും ചെയ്തിരുന്നു. ഇതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. നിലവിലെ സാഹചര്യത്തില്‍ അനിശ്ചിതകാലത്തേക്കാണ് ബിസിസിഐ ഐപിഎല്‍ റദ്ദാക്കിയിരിക്കുന്നത്.എന്നാല്‍ ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തില്‍ മൈതാനങ്ങള്‍ തുറക്കുന്നതിനുള്‍പ്പടെയുള്ള അനുമതി ലഭിച്ചതോടെ വൈകാതെ തന്നെ കായികലോകം പഴയനിലയ്ക്ക് എത്തുമെന്നും ഐപിഎല്‍ നടക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളും സജീവമായിരുന്നു. ഇതിനായി ഓക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന à´Ÿà´¿20 ലോകകപ്പ് മാറ്റിവയ്ക്കും എന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. à´Žà´¨àµà´¨à´¾à´²àµâ€ ബിസിസിഐയുടെ ഭാഗത്ത് നിന്ന് അത്തരത്തിലൊരും നിര്‍ദേശമുണ്ടാകുകയില്ലെന്ന് ട്രഷറര്‍ അരുണ്‍ ദുമാല്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ് à´Žà´¨àµà´¤à´¿à´¨àµ ബിസിസിഐ അത്തരത്തിലൊരു നിര്‍ദേശം മുന്നോട്ട് വയ്ക്കണം? ഐസിസിയാണ് ലോകകപ്പിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ നയവും പ്രധാന ഘടകമാണ്. അവരാണ് ടീമുകള്‍ എത്താനും കളിക്കാനും അനുമതി നല്‍കേണ്ടത്," അരുണ്‍ വ്യക്തമാക്കി.അതേസമയം, ലീഗ് നടക്കാതിരുന്നാല്‍ അത് നടത്തിപ്പുകാര്‍ക്കും സാമ്ബത്തികമായി വലിയ നഷ്ടമുണ്ടാക്കുമെന്ന് മുന്‍ ഇന്ത്യന്‍ നായകനും നിലവില്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി നേരത്തെ പറഞ്ഞിരുന്നു. "ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) നടക്കാതെ വന്നാല്‍ ഏകദേശം 4000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകാന്‍ പോകുന്നത്, അത് ഭീകരമാണ്," ഗാംഗുലി പറഞ്ഞു à´Žà´¨àµà´¨à´¾à´²àµâ€ ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന മറ്റൊരു വാര്‍ത്തയും കായിക ലോകത്ത് നിന്നുണ്ട്. à´ˆ വര്‍ഷം ഓഗസ്റ്റ് അവസാനത്തോടെ ഇന്ത്യ- ദക്ഷിണാഫ്രിക്ക à´Ÿà´¿-20 പരമ്ബരയും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടന്നേക്കും. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന പരമ്ബരയ്ക്കായി ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഇന്ത്യയെ ക്ഷണിച്ചിട്ടുണ്ട്. ഓഗസ്റ്റില്‍ മത്സരം നടത്താനാവുമെന്ന കര്യത്തില്‍ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ശുഭപ്രതീക്ഷ പ്രകടിപ്പിച്ചതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച കായിക മത്സരങ്ങള്‍ ലോകത്ത് പുനരാരംഭിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ ജര്‍മന്‍ ലീഗിലൂടെ ഫുട്ബോള്‍ മത്സരങ്ങള്‍ പുനരാരംഭിച്ചതിനു പിറകേ ക്രിക്കറ്റ് മത്സരങ്ങളും തിരിച്ചുവരാനൊരുങ്ങുകയാണ്. ജൂണ്‍ ആദ്യ വാരം ആഭ്യന്തര ക്രിക്കറ്റ മത്സരങ്ങള്‍ ആരംഭിക്കുമെന്ന് ഓസ്ട്രേലിയ അറിയിച്ചിരുന്നു. പിന്നാലെ രാജ്യാന്തര മത്സരങ്ങളും നടത്താമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Related News