Loading ...

Home youth

കോവിഡ് പ്രതിരോധം: ആരോഗ്യ വകുപ്പില്‍ 2948 താല്‍ക്കാലിക തസ്തികകള്‍

തിരുവനന്തപുരം: കേരളത്തില്‍ കൂടുതല്‍ കോവിഡ്-19 കേസുകള്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പില്‍ 2948 താല്‍ക്കാലിക തസ്തികകള്‍ കൂടി സൃഷ്ടിക്കുന്നു.മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ ഘട്ടത്തില്‍ 3770 താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. ഇതിന് പുറമെയാണ് പുതിയതായി കൂടുതല്‍ തസ്തികകള്‍ സൃഷ്ടിച്ചിരിക്കുന്നത്.ഡോക്ടര്‍മാര്‍, നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, ജെ.എച്ച്‌.ഐമാര്‍, ജെ.പി.എച്ചുമാര്‍, ക്ലീനിംഗ് ജീവനക്കാര്‍ എന്നിവര്‍ അടക്കം ഉള്‍പ്പെടുന്ന 21 തസ്തികയാണ് സൃഷ്ടിക്കുക. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ എത്തുന്ന സാഹചര്യത്തിലാണ് തസ്തിക സൃഷ്ടിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. à´‡à´¤àµà´¤à´°à´¤àµà´¤à´¿à´²àµâ€ താല്‍ക്കാലികമായി നിയമിക്കുന്നവരെ കോവിഡ് ആശുപത്രികളിലും കോവിഡ് സെന്ററുകളിലും നിയമിക്കുമെന്നും അദ്ദേഹം അറിയിച്ചു.ഇതോടെ 6700ഓളം താത്ക്കാലിക തസ്തികകളാണ് ആരോഗ്യ വകുപ്പില്‍ à´ˆ ഘട്ടത്തില്‍ സൃഷ്ടിച്ചത്. 38 ഡോക്ടര്‍മാര്‍, 15 സ്പെഷ്യലിസ്റ്റുകള്‍, 20 ഡെന്‍റല്‍ സര്‍ജന്‍, 72 സ്റ്റാഫ് നഴ്സുമാര്‍, 169 നഴ്സിങ് അസിസ്റ്റന്‍റുമാര്‍, 1259 ജെഎച്ച്‌ഐമാര്‍, 741 ജെപിഎച്ച്‌എന്‍മാര്‍, 358 ക്ലീനിങ് സ്റ്റാഫ് എന്നിങ്ങനെയാണ് വിവിധ തസ്തികകള്‍.അതേസമയം സംസ്ഥാനത്ത് ഇന്ന് പുതിയതായി 24 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, 7 എണ്ണം. മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ മൂന്ന് പേര്‍ക്കും പത്തനംതിട്ട, തിരുവനന്തപുരം, തൂശൂര്‍ ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചപ്പോള്‍. കാസര്‍ഗോഡ്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ബാക്കിയുള്ള നാല് പേര്‍ ചികിത്സയിലുള്ളത്.

Related News