Loading ...

Home National

ഉംപുന്‍ ചുഴലിക്കാറ്റ്; ഒഡീഷയ്ക്ക് 500 കോടിയുടെ സഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

ഉംപുന്‍ ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ച ഒഡീഷയ്ക്ക് 500 കോടിയുടെ സഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യോമനിരീക്ഷണത്തിന് ശേഷമാണ് അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചത്.ഉംപുന്‍ ചുഴലിക്കാറ്റ്​ കനത്ത നാശനഷ്​ടം വിതച്ച പശ്ചിമ ബംഗാളിലും ഒഡീഷയിലും പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി. വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി മമത ബാനര്‍ജിയും സംഘവും സ്വീകരിച്ചു. ബംഗാളില്‍ നിന്ന്​ അദ്ദേഹം ഒഡീഷയിലേക്ക്​ എത്തുകയായിരുന്നു.അതേസമയം ലോക്​ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ്​ പ്രധാനമന്ത്രി രാജ്യതലസ്​ഥാനത്തിന്​ പുറത്തുപോകുന്നത്​. ഫെബ്രുവരി 29ന്​ ഉത്തര്‍പ്രദേശിലെ പ്രയാഗ്​രാജാണ്​ അദ്ദേഹം അവസാനമായി സന്ദര്‍ശിച്ചത്​.ഉംപുന്‍ ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ 77 പേര്‍ മരിക്കുകയും ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാവുകയും ചെയ്തു. സംസ്ഥാനത്തി​​ന്റെ പല ഭാഗങ്ങളിലും കനത്ത നാശനഷ്​ടമാണ്​ നേരിട്ടത്​. പാലങ്ങള്‍ തകര്‍ന്ന്​ ഗതാഗതം മുടങ്ങി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്​.ഒഡീഷയിലും ഇത് കനത്ത നാശം വിതച്ചു. നിരവധി തീരദേശ ജില്ലകളില്‍ വൈദ്യുതിയും ഫോണ്‍ ബന്ധവും താറുമാറായി.

Related News