Loading ...

Home Kerala

പെ​രു​ന്നാ​ളാ​ണെ​ങ്കി​ല്‍ ഞാ​യ​റാ​ഴ്ച സ​മ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണില്‍ ഇളവ്

തി​രു​വ​ന​ന്ത​പു​രം: ചെ​റി​യ പെ​രു​ന്നാ​ള്‍ ഞാ​യ​റാ​ഴ്ച ആ​ണെ​ങ്കി​ല്‍ സ​മ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണി​ല്‍ ഇ​ള​വു​ക​ളു​ണ്ടാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. മാ​സ​പ്പി​റ​വി കാ​ണു​ന്ന ദി​വ​സം രാ​ത്രി ഒ​മ്ബ​ത് വ​രെ അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ തു​റ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പെ​രു​ന്നാ​ള്‍ ദി​ന​ത്തി​ല്‍ വി​ഭ​വ​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ മാ​സ​പ്പി​റ​വി ക​ണ്ട​തി​ന് ശേ​ഷം രാ​ത്രി ക​ട​യി​ല്‍​പ്പോ​യി സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന പ​തി​വു​ണ്ട്. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്ത് വെ​ള്ളി​യാ​ഴ്ച​യും, മാ​സ​പ്പി​റ​വി ഇ​ന്ന് കാ​ണു​ന്നി​ല്ലെ​ങ്കി​ല്‍ ശ​നി​യാ​ഴ്ച​യും അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ രാ​ത്രി ഒ​മ്ബ​ത് വ​രെ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കും- മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related News