Loading ...

Home Europe

ഹെല്‍ത്ത് സര്‍ചാര്‍ജ് പിന്‍വലിക്കാന്‍ തീരുമാനിച്ച്‌ ബ്രിട്ടന്‍ സര്‍ക്കാര്‍

ലണ്ടന്‍ : ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കം വിദേശ കുടിയേറ്റക്കാരെ ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കത്തില്‍ നിന്ന് ബ്രിട്ടന്‍ പിന്‍മാറുന്നു. സര്‍ചാര്‍ജ് പിന്‍വലിക്കില്ലെന്നായിരുന്നു കഴിഞ്ഞദിവസം പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത് .എന്നാല്‍ ഇതിനോട് ഭരണപക്ഷ എംപിമാരില്‍നിന്നുപോലും എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് ഇത് പിന്‍വലിക്കാന്‍ തീരുമാനം ഉണ്ടായത്. എത്രയും വേഗം സര്‍ചാര്‍ജ് പിന്‍വലിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കാന്‍ ഹോം ഓഫിസിനും ആരോഗ്യമന്ത്രാലയത്തിനും നിര്‍ദേശം നല്‍കിയതായി പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.ബ്രിട്ടനിലെ വിദേശ നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള ഹെല്‍ത്ത് സര്‍ചാര്‍ജ് അതേപടി നിലനിര്‍ത്തുമെന്നും ഇതിലൂടെ ലഭിക്കുന്ന തൊള്ളായിരം മില്യണ്‍ പൗണ്ട് ഒഴിവാക്കാന്‍ ആകില്ലെന്നുമാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ബുധനാഴ്ച പാര്‍ലമെന്റില്‍ അറിയിച്ചത്. ഈ തുക കണ്ടെത്താന്‍ മറ്റൊരു സ്രോതസ് ഇല്ലാത്തതിനാല്‍ തല്‍കാലം ഇത് തുടരാതെ നിവൃത്തിയില്ലെന്നായിരുന്നു പ്രതിപക്ഷനേതാവ് കെയ്ര്‍ സ്റ്റാമറിന്റെ ചോദ്യത്തിനുള്ള പ്രധാനമന്ത്രിയുടെ മറുപടി.കൊറോണ രാജ്യം മുഴുവന്‍ ആളിപ്പടരുമ്ബോള്‍ അതിനെതിരേ മുന്നില്‍നിന്ന് പടനയിച്ചത് വിദേശ നഴ്സുമാരും ഡോക്ടര്‍മാരുമാണ്. നിരവധി വിദേശ നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും കെയര്‍റര്‍മാര്‍ക്കും ഈ പോരാട്ടത്തില്‍ ജീവന്‍ നഷ്ടമാകുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിലാണ് രണ്ടാഴ്ചമുമ്ബ് ഹെല്‍ത്ത് സര്‍ചാര്‍ജ് പുന:പരിശോധിക്കുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ തന്നെ പതിവ് കൊറോണ ബ്രീഫിങ്ങിനിടെ വ്യക്തമാക്കിയത്.മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് എന്‍എച്ച്‌എസിലെ കുടിയേറ്റ തൊഴിലാളികള്‍ ആശ്വാസത്തോടെയാണ് ഈ വാര്‍ത്ത ശ്രവിച്ചത്. പിന്നീട് ഇത് സാധ്യമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതിനെതിരെ പ്രതിപക്ഷം ശക്തമായ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു.

Related News