Loading ...

Home USA

റഷ്യ കരാര്‍ ലംഘിച്ചു; സ്വതന്ത്ര ആകാശ നിരീക്ഷണ കരാറില്‍ നിന്നും അമേരിക്ക പിന്മാറുന്നു

വാഷിംഗ്ടണ്‍: ആകാശ മേഖല നിരീക്ഷണങ്ങള്‍ക്കായി തുറന്നിടുന്ന കരാറില്‍ നിന്നും പിന്മാറുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യ അന്താരാഷ്ട്ര തലത്തില്‍ കരാര്‍ ലംഘനം നടത്തുന്നുവെന്ന ആരോപണമാണ് പിന്മാറ്റത്തിന് കാരണമായി പറയുന്നത്. ഓപ്പണ്‍ സ്‌കൈസ് ട്രീറ്റി എല്ലാവര്‍ക്കും പാലിക്കാനുള്ളതാണെന്നും ട്രംപ് പറഞ്ഞു.' റഷ്യ കരാറിന് പ്രാധാന്യം കൊടുക്കുന്നില്ല. അത് നടക്കാത്തിടത്തോളം കാലം തങ്ങള്‍ പിന്മാറുകയാണ്. എന്നാല്‍ ഒരു പുതിയ കരാറിനുള്ള നല്ല അവസരമാണിപ്പോള്‍ ഒപ്പം പഴയ കരാര്‍ വീണ്ടും കൊണ്ടുവരാനും സാധിക്കും' പതിവു വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.1992 ല്‍ ഒപ്പിട്ട കരാര്‍ നിലവില്‍ വന്നത് 10 വര്‍ഷങ്ങള്‍ക്ക് ശേഷം 2002ലാണ്. à´‡à´¤àµà´µà´´à´¿ കരാറില്‍ ഒപ്പിട്ട 34 രാജ്യങ്ങള്‍ക്ക് എല്ലാ മേഖലകളിലും അന്തരീക്ഷ സര്‍വ്വേ നടത്താനും നിരീക്ഷിക്കാനുമുള്ള അവകാശമുണ്ട്. യുദ്ധവിമാനങ്ങളൊഴിച്ചുള്ള സംവിധാനങ്ങളാണ് à´ˆ കരാറില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സൈനികമായ പ്രവര്‍ത്തനങ്ങളുടെ സുതാര്യത ഉറപ്പുവരുത്താനും എല്ലാ രാജ്യങ്ങളുടേയും സുരക്ഷയ്ക്ക് കൂട്ടായ പരിശ്രമത്തിനുമാണ് കരാര്‍ ഉണ്ടാക്കിയത്.കഴിഞ്ഞ ദിവസം ആണവ ശക്തിയുള്ള ഇടത്തരം രാജ്യങ്ങളുമായുള്ള കരാറുകളുടെ കാര്യത്തിലും ട്രംപ് ഭരണകൂടം പിന്മാറുന്ന നയമാണ് സ്വീകരിച്ചത്. നിലവിലെ ആകാശ യാത്രാ കരാറിനെപ്പറ്റി വിശദീകരിച്ചത് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ്. അടുത്ത ആറു മാസത്തിനകം കരാറില്‍ നിന്നും പൂര്‍ണ്ണമായും അമേരിക്ക ഒഴിവാകും. റഷ്യ കരാറുമായി സഹകരിക്കുന്ന രീതിയില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ വേറിട്ട ഒരു ആലോചന ഉണ്ടാകൂ എന്നും പോംപിയോ വ്യക്തമാക്കി.

Related News