Loading ...

Home Gulf

കുവൈറ്റില്‍ 24 മണിക്കൂറിനിടെ 955 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: 319 പേര്‍ ഇന്ത്യക്കാര്‍

കുവൈറ്റ്: കഴിഞ്ഞ 24 മണിക്കൂറിനിടെ 955 പേര്‍ക്കാണ് കുവൈത്തില്‍ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 19564 ആയി. പുതിയ രോഗികളില്‍ 319 പേര്‍ ഇന്ത്യക്കാര്‍ ആണ്.ഇതോടെ കുവൈത്തില്‍ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 6311 ആയി. 24 മണിക്കൂറിനിടെ 5 പേരാണ് കുവൈത്തില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 138 ആയി. പുതുതായി 310 പേര്‍ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 5515 ആയി. നിലവില്‍ 13911 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 180 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും സമ്ബര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്. à´ªàµà´¤à´¿à´¯ രോഗികളില്‍ 332 പേര്‍ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവര്‍ണറേറ്റ് പരിധിയില്‍ താമസിക്കുന്ന 197 പേര്‍ക്കും അഹമ്മദിയില്‍ നിന്നുള്ള 188 പേര്‍ക്കും, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 126 പേര്‍ക്കും ജഹറയില്‍ നിന്നുള്ള 112 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

Related News