Loading ...

Home International

98 യാത്രക്കാരുമായി പാകിസ്‌താന്‍ വിമാനം ജനവാസകേന്ദ്രത്തില്‍ തകര്‍ന്നുവീണു

കറാച്ചി:  à´¸à´¾à´™àµà´•àµ‡à´¤à´¿à´•à´¤àµà´¤à´•à´°à´¾à´±àµà´£àµà´Ÿàµ†à´¨àµà´¨ സന്ദേശം കണ്‍ട്രോള്‍ റൂമിലേക്ക് ലഭിച്ചത്തിനു പിന്നാലെയാണ് പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. à´ˆ സന്ദേശം ലഭിച്ചതിനുപിറകെ വിമാനവുമായുള്ള ആശയവിനിമയബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. 98 യാത്രക്കാരും എട്ട് ക്രൂ അംഗങ്ങളും ഉള്‍പ്പെടെ വിമാനത്തില്‍ ഉണ്ടായിരുന്നതായി വാര്‍ത്താ ഏജന്‍സിയായ à´Ž എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു. ലാഹോറില്‍ നിന്ന് പുറപ്പെട്ട വിമാനം കറാച്ചിയില്‍ ഇറങ്ങുന്നതിന് സെക്കന്‍ഡുകള്‍ക്ക് മുന്‍പാണ് തകര്‍ന്നതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന്റെ അന്താരാഷ്ട്ര വിമാനസര്‍വീസായ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനമാണ് ദുരന്തത്തില്‍പ്പെട്ടത്. à´²à´¾à´¨àµâ€à´¡à´¿à´™àµà´™à´¿à´¨àµ തൊട്ടുമുന്‍പായി തകര്‍ന്നു വീണതെന്ന് പാക്ക് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും à´… റിയിച്ചു. ദുരന്തമുണ്ടായ കറാച്ചി വിമാനത്താവളത്തിന് തൊട്ടടുത്തുള്ള ജനവാസമേഖലയ്ക്ക് അടുത്ത് പൂര്‍ണമായ നിരോധനാജ്ഞ പുറപ്പെടുവിച്ചു. കറാച്ചിയിലെ എല്ലാ ആശുപത്രികള്‍ക്കും നിരോധനാജ്ഞ ബാധകമാക്കി. അതേസമയം, കറുത്ത പുക പ്രദേശത്ത് നിറഞ്ഞിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണെന്നും അകത്തേക്ക് കയറാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു,

തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. തകര്‍ന്നു വീണതിന്റെ ആഘാതത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്റര്‍സര്‍വീസസ് പബ്ലിക് റിലേഷന്‍സും സൈന്യത്തിന്റെ ദ്രുതകര്‍ണസേനയും സിന്ധ് പാകിസ്ഥാന്‍ റേഞ്ചേഴ്‌സും സംയുക്തമായി എത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. പാക് സൈന്യത്തിന്റെ എയര്‍ ആംബുലന്‍സുകള്‍ അപകടസ്ഥലത്തിന് മുകളിലെത്തിയിട്ടുണ്ട്. à´…പകടത്തിന്റെ വ്യാപ്തിയെ കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.

Related News