Loading ...

Home Kerala

തെ​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ ശ​ക്ത​മാ​യ മ​ഴ;6 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം, തിരുവനന്തപുരത്ത് പ്രളയഭീതി

തി​രു​വ​ന​ന്ത​പു​രം: തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും മ​ഴ തു​ട​രു​ന്നു. അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​റി​നി​ടെ ഇ​ടി​യോ​ട് കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ എ​ന്നീ ജി​ല്ല​ക​ള്‍​ക്കാ​ണ് മു​ന്ന​റി​യി​പ്പ്. മ​ണി​ക്കൂ​റി​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ കാ​റ്റു​വീ​ശാ​ന്‍ സാ​ധ്യ​ത​യു​ണ്ട്‌.

ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്നു അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ അ​ഞ്ചു ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു. ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ര്‍​ക്ക് ജാ​ഗ്ര​ത നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. à´…​ടു​ത്ത അ​ഞ്ച് ദി​വ​സം ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ തു​ട​രും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പു​ണ്ട്.

മ​ഴ​യെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് പ​ല​യി​ട​ത്തും വെ​ള്ളം ക​യ​റി. കോ​ട്ടൂ​ര്‍, ആ​ര്യ​നാ​ട്, കു​റ്റി​ച്ച​ല്‍ മേ​ഖ​ല​ക​ളി​ല്‍ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. ന​ഗ​ര​ത്തി​ല്‍ പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ടു​ണ്ട്. കോ​ട്ടൂ​ര്‍, ച​പ്പാ​ത്ത്, ഉ​ത്ത​രം​കോ​ട്, കാ​രി​യോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്.

അ​തേ​സ​മ​യം, ഉ​ത്ത​ര കേ​ര​ള​ത്തി​ല്‍ സാ​മാ​ന്യം തെ​ളി​ഞ്ഞ കാ​ലാ​വ​സ്ഥ​യാ​ണ്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്.

Related News