Loading ...

Home sports

പ്രതീക്ഷയോടെ ക്രിക്കറ്റ് ആരാധകര്‍, ട്വന്റി 20 ലോകകപ്പ് തീരുമാനം 27ന്

മുംബയ്: ടി20 ലോകകപ്പ് മാറ്റണോ എന്ന കാര്യം 27ന് നടക്കുന്ന ഐ.സി.സി യോഗത്തില്‍ തീരുമാനിക്കുമെന്ന് ബി.സി.സി.ഐ അധികൃതര്‍ വ്യക്തമാക്കി. ടി20 ലോകകപ്പ് മാറ്റാനുള്ള സാദ്ധ്യതയാണ് കൂടുതലെന്നാണ് ബി.സി.സി.ഐ വൃത്തങ്ങള്‍ പറയുന്നത്. വിവിധ രാജ്യങ്ങളുടെ വിസ പ്രശ്നങ്ങളും കൊവിഡ് അവസ്ഥകളും കണക്കിലെടുത്തുമാത്രമേ ലോകകപ്പിന്റെ കാര്യം തീരുമാനിക്കൂ.എന്നാല്‍ ഐ.പി.എല്‍ മത്സരങ്ങള്‍ തുടങ്ങാനും ഒരുങ്ങുകയാണ്. കളിക്കാന്‍ താത്പര്യമുള്ള വിദേശ താരങ്ങള്‍ക്ക് വ്യക്തിഗത വിസ ശരിയാക്കിയാല്‍ ഇന്ത്യയിലേക്ക് എത്താമെന്നതാണ് ഒരു അവസരമായി ബി.സി.സി.ഐ കണക്കുകൂട്ടുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ ഇന്ത്യയിലെത്തുന്ന താരങ്ങള്‍ 14 ദിവസം ക്വാറന്റൈനില്‍ പോകണമെന്നത് മത്സരക്രമത്തെ ബാധിക്കുമോ എന്ന ആശങ്കയും ബി.സി.സി.ഐക്കുണ്ട്

Related News