Loading ...

Home National

ആ​ഭ്യ​ന്ത​ര വി​മാ​ന യാ​ത്രി​ക​ര്‍​ക്കു ക്വാ​റ​ന്‍റൈന്‍ വേ​ണ്ട; വ്യ​ക്ത​ത വ​രു​ത്തി വ്യോ​മ​യാ​ന മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: ആ​ഭ്യ​ന്ത​ര വി​മാ​ന​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കേ​ണ്ട ആ​വ​ശ്യ​മി​ല്ല. വ്യോ​മ​യാ​ന മ​ന്ത്രി ഹ​ര്‍​ദീ​പ് സിം​ഗ് പു​രി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ തു​ട​ങ്ങു​ന്പോ​ള്‍ പാ​ലി​ക്കേ​ണ്ട മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചെ​റി​യ യാ​ത്ര​ക​ള്‍ ചെ​യ്യു​ന്ന യാ​ത്രി​ക​രെ ക്വാ​റ​ന്‍റൈന്‍ ചെ​യ്യു​ന്ന​തി​നോ​ട് സ​ര്‍​ക്കാ​രി​നു യോ​ജി​പ്പി​ല്ല. അ​നാ​വ​ശ്യ സം​ഭ്ര​മം സൃ​ഷ്ടി​ക്കേ​ണ്ട​തി​ല്ല. കോ​വി​ഡ് പോ​സി​റ്റീ​വ് രോ​ഗി​ക​ളെ യാ​ത്ര ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കു​ന്നി​ല്ല. à´…​തു​കൊ​ണ്ടു​ത​ന്നെ 14 ദി​വ​സ ക്വാ​റ​ന്‍റൈന്‍ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ങ്കി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ക പോ​ലു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ യാ​ത്ര​ക്കാ​ര്‍​ക്കു​ള്ള മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​രു​ന്നു. യാ​ത്ര​ക്കാ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ആ​രോ​ഗ്യ​സേ​തു ആ​പ്പ് നി​ര്‍​ബ​ന്ധ​മാ​യും ഉ​ണ്ടാ​യി​രി​ക്ക​ണം. ആ​രോ​ഗ്യ​സേ​തു​വി​ല്‍ ഗ്രീ​ന്‍ മോ​ഡ് അ​ല്ലാ​ത്ത​വ​ര്‍​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. എ​ന്നാ​ല്‍ 14 വ​യ​സി​ല്‍ താ​ഴോ​ട്ടു​ള്ള​വ​ര്‍​ക്ക് ആ​രോ​ഗ്യ​സേ​തു ആ​പ്പ് നി​ര്‍​ബ​ന്ധ​മ​ല്ല.

വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​നു ര​ണ്ടു മ​ണി​ക്കൂ​ര്‍ മു​ന്‍​പ് യാ​ത്ര​ക്കാ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്ത​ണം. എ​ന്നാ​ല്‍ വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​നു നാ​ലു മ​ണി​ക്കൂ​ര്‍ മു​ന്പു മാ​ത്ര​മേ യാ​ത്ര​ക്കാ​രെ ടെ​ര്‍​മി​ന​ലി​ലേ​ക്കു ക​ട​ത്തി വി​ടു​ക​യു​ള്ളു. എ​ല്ലാ യാ​ത്ര​ക്കാ​രും തെ​ര്‍​മ​ല്‍ സ്കാ​നിം​ഗി​നു നി​ര്‍​ബ​ന്ധ​മാ​യും വി​ധേ​യ​രാ​ക​ണം. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ട്രോ​ളി അ​നു​വ​ദി​ക്കി​ല്ല. അ​തേ​സ​മ​യം, അ​ത്യാ​വ​ശ്യ​ക്കാ​ര്‍​ക്ക് ട്രോ​ളി ല​ഭി​ക്കും.

പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ സോ​ഡി​യം ഹൈ​പ്പോ​ക്ലോ​റേ​റ്റ് ലാ​യ​ന​യി മു​ക്കി​യ മാ​റ്റു​ക​ള്‍ നി​ല​ത്തു വി​രി​ക്ക​ണം. ബോ​ര്‍​ഡിം​ഗ് കാ​ര്‍​ഡു​ക​ള്‍ ന​ല്‍​കു​ന്ന കൗ​ണ്ട​റു​ക​ള്‍ ഗ്ലാ​സ് അ​ല്ലെ​ങ്കി​ല്‍ പ്ളെ​ക്സി ഗ്ലാ​സ് ഉ​പ​യോ​ഗി​ച്ചു തി​രി​ക്ക​ണം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു മാ​ത്ര​മേ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​രി​ക്കാ​വൂ. ഓ​പ്പ​ണ്‍ എ​യ​ര്‍ വെ​ന്‍​റി​ലേ​ഷ​ന്‍ ഉ​പ​യോ​ഗി​ക്ക​ണം, അ​ണു​വി​മു​ക്ത​മാ​ക്കി​യ​തി​നു ശേ​ഷം ല​ഗേ​ജു​ക​ള്‍ ന​ല്‍​ക​ണം. ഡി​ജി​റ്റ​ല്‍ പേ​യ്മെ​ന്‍​റു​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.

Related News