Loading ...

Home Gulf

കുവൈറ്റില്‍ പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരുടെ ആദ്യ സംഘം നാട്ടിലേക്ക് യാത്രയായി

കുവൈറ്റ് സിറ്റി: ഏറെ ദിവസത്തെ മുറവിളിക്കും വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ കുവൈറ്റില്‍ പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരിലെ ആദ്യ സംഘം നാട്ടിലേക്ക് തിരിച്ചു . 145 യാത്രക്കാരുമായി ഇന്ന് രാവിലെയാണ് ജസീറ എയര്‍വേസ് വീമാനം നാട്ടിലേക്ക് പുറപ്പെട്ടത് . ആദ്യ സംഘത്തില്‍ 145 സ്ത്രീകളാണ് ഉള്ളത് . ആന്ധ്രപ്രദേശിലെ വിജയവാഡയിലേക്ക് രാവിലെ 9.35 നാണ് ആദ്യ ബാച്ച്‌ യാത്രയായത് . വെള്ളിയാഴ്ച യു.പിയിലെ ലക്നോവിലേക്കും മറ്റൊരു വിമാനം പുറപ്പെടും .പൊതുമാപ്പ് ആനുകൂല്യം ലഭ്യമായിട്ടും കുവൈറ്റ് സര്‍ക്കാറിന്റെ സംരക്ഷണയില്‍ ഒരു മാസത്തിലേറെയായി കഴിഞ്ഞിരുന്നവരാണ് ഇപ്പോള് നാട്ടിലേക്ക് യാത്രയാവുന്നത്. à´ªàµŠà´¤àµà´®à´¾à´ªàµà´ªà´¿à´¨àµ രജിസ്റ്റര്‍ ചെയ്ത മുഴുവനാളുകളെയും കുവൈറ്റ് സര്‍ക്കാര്‍ സൗജന്യമായാണ് നാട്ടിലെത്തിക്കുന്നത്.
ഇന്ത്യക്കാരായ ഏഴായിരത്തിലധികം പേരാണ് വിവിധ പൊതുമാപ്പ് കേന്ദ്രങ്ങളില്‍ നാട്ടിലേക്ക് പോകാനായി ഉള്ളത് . തിരിച്ചയക്കല്‍ കേന്ദ്രത്തില്‍ 800 ഓളം മലയാളികളും ഉണ്ടെന്നാണ് കണക്ക്.

Related News