Loading ...

Home International

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 50.85 ലക്ഷം കടന്നു

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അരക്കോടിയും കടന്ന് മുന്നേറുകയാണ്. ലോകവ്യാപകമായി ഇതുവരെ 50, 85,066 പേര്‍ക്കാണ് രോ​ഗബാധയുള്ളത്. 24 മണിക്കൂറിനിടെ ഒരു ലക്ഷത്തോളം പേര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും കൂടിയ കണക്കെന്ന് ലോകാരോ​ഗ്യസംഘടന വ്യക്തമാക്കി.ലോകത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം മൂന്നര ലക്ഷത്തോട് അടുക്കുന്നു. മരണസംഖ്യ 3,29,721ആയി. രോ​ഗം ബാധിച്ച്‌ ചികില്‍സയിലുള്ളവരില്‍ 45,802 പേരുടെ നില അതീവ​ഗുരുതരമാണ്. ആ​ഗോളവ്യാപകമായി 20,21,843 പേര്‍ക്കാണ് രോ​ഗമുക്തി നേടാനായത്.അമേരിക്കയില്‍ സ്ഥിതി അതീവ​ഗുരുതരമായി തുടരുകയാണ്. യുഎസില്‍ മരണം 94,994 ആയി. രോ​ഗബാധിതരുടെ എണ്ണം 16 ലക്ഷത്തോട് അടുക്കുന്നു. à´‡à´¤àµà´µà´°àµ† രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15,91,991ആയി. റഷ്യയില്‍ 3,08,705 പേര്‍ക്ക് രോ​ഗം സ്ഥിരീകരിച്ചു. മരണം 2,972. ബ്രസീലില്‍ രോ​ഗബാധിതരുടെ എണ്ണം 2,93,357 ആയി. മരണസംഖ്യ 18,894 ആയി ഉയര്‍ന്നു.

Related News