Loading ...

Home International

ഇന്ത്യൻ അതിര്‍ത്തിയിൽ ചൈനയുടെ കടന്നുകയറ്റം,ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക

ലഡാക്കില്‍ ഇന്ത്യാ- ചൈനാ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ചൈനയെ വിമര്‍ശിച്ച്‌ അമേരിക്ക രംഗത്ത്. ചൈന നടത്തുന്നത് കടന്നുകയറ്റവും പ്രകോപനപരവും ശല്യപ്പെടുത്തുന്നതുമായ പെരുമാറ്റമാണെന്ന് മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്രജ്ഞ ആലിസ് വെല്‍സ് പറഞ്ഞു.ചൈന നടത്തുന്ന കടന്നുകയറ്റങ്ങള്‍ എല്ലായ്‌പ്പോഴും വെറുതെയാകില്ലെന്ന് തെളിയിക്കുന്നതാണ് അതിര്‍ത്തിയിലെ സംഭവങ്ങളെന്ന് ആലിസ് വെല്‍സ് പറയുന്നു. ദക്ഷിണ ചൈനാക്കടലിലും അല്ലെങ്കില്‍ ഇന്ത്യയുമായുള്ള അതിര്‍ത്തിയിലും ചൈന നടത്തുന്ന പ്രകോപനങ്ങളും അസ്വസ്ഥജനകമായ പെരുമാറ്റവും തങ്ങള്‍ വീക്ഷിക്കുന്നുണ്ടെന്നും ചൈന അതിന്റെ ശക്തി എങ്ങനെ പ്രയോഗിക്കാന്‍ ശ്രമിക്കുന്നുവെന്ന ചോദ്യങ്ങളുയര്‍ത്തുന്നുവെന്നും ആലിസ് വെല്‍സ് വ്യക്തമാക്കുന്നു.

Related News