Loading ...

Home National

ബംഗാള്‍, ഒഡീഷ തീരത്ത് ആഞ്ഞടിച്ച്‌ ഉംപുണ്‍; ബംഗാളിൽ 72 മരണം

ന്യൂ​ഡ​ല്‍​ഹി: ജീ​വ​നെ​ടു​ത്ത് ഉം​പു​ന്‍ ചു​ഴ​ലി​ക്കാ​റ്റ്. ക​ന​ത്ത​മ​ഴ​യ്ക്കൊ​പ്പം എ​ത്തി​യ ചു​ഴ​ലി​ക്കാ​റ്റി​ല്‍ വ്യാ​പ​ക ​നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.​കൊല്‍ക്കത്ത: ഉംപൂന്‍ ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 72 ആയതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു.കൊല്‍ക്കത്തയില്‍ മാത്രം 17 പേര്‍ മരിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. വൈദ്യുതി ബന്ധം താറുമാറായി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് മമതാ ബാനര്‍ജി അറിയിച്ചു.ബംഗാളിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ഥിതി സാധാരണ നിലയിലേക്കെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു
 
ഒ​ഡീ​ഷ​യി​ലും ക​ന​ത്ത മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 2.30 ഓ​ടെ​യാ​ണ് പ​ശ്ചി​മ​ബം​ഗാ​ളി​ലെ ദി​ഗ, ബം​ഗ്ലാ​ദേ​ശി​ലെ ഹാ​തി​യ ദ്വീ​പ് എ​ന്നി​വ​യി​ലൂ​ടെ ചു​ഴ​ലി​ക്കാ​റ്റ് തീ​രം​തൊ​ട്ട​ത്.


ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ സൂ​പ്പ​ര്‍ സൈ​ക്ലോ​ണാ​യി രൂ​പ​പ്പെ​ട്ട ഉം​പു​ന്‍ ശ​ക്തി​ക്ഷ​യി​ച്ച്‌ അ​തി​തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​ക​യാ​യി​രു​ന്നു.

Related News