Loading ...

Home Gulf

കൊറോണക്കെതിരായ പോരാട്ടത്തിന് കരുത്തേകാന്‍ കേരളത്തില്‍ നിന്ന് 105- അംഗ മെഡിക്കല്‍ സംഘം യുഎഇയിലെത്തി

അത്യാഹിത പരിചരണ നഴ്സുമാരും പാരാമെഡിക്കല്‍ വിദഗ്ദരും അടക്കമുള്ള 105 പേരുടെ സംഘമാണ് ഇന്ന് രാവിലെ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. എത്തിഹാദ് എയര്‍വേയ്സിന്റെ ചാര്‍ട്ടഡ് വിമാനത്തിലായിരുന്നു അടിയന്തര സേവനത്തിനായി കൊച്ചിയില്‍ നിന്ന് യുഎഇയിലേക്കുള്ള സംഘത്തിന്റെ യാത്ര. ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകളുടെ പൂര്‍ണ്ണപിന്തുണയോടെയുള്ള യാത്ര ഇന്ത്യയും യുഎഇയും തമ്മിലുള്ള മികച്ച ഉഭയകക്ഷി ബന്ധത്തിന്റെ കൂടി സൂചനയായി. ഇന്ത്യയും യുഎഇയും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തം ആരോഗ്യമേഖലയില്‍ നടപ്പാക്കിയതിന്റെ മികച്ച ഉദാഹരണമാണിതെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപ്പൂര്‍ പറഞ്ഞു.യുഎഇയിലെത്തിയ 105 à´…à´‚à´— സംഘത്തില്‍ 75 പേരെ പുതുതായി റിക്രൂട്ട് ചെയ്തതാണ്. à´…ടിയന്തര പരിചരണത്തില്‍ വൈദഗ്ദ്യമുള്ള നഴ്സുമാര്‍, ഡോക്ടര്‍, പാരാമെഡിക്കുകള്‍ എന്നിവര്‍ ഇതിലുണ്ട്. ഇതിനു പുറമെ യുഎഇയിലെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിച്ചു പരിചയ സമ്ബന്നരായ 30 പേരും. അവധിക്ക് നാട്ടില്‍ വന്നു ലോക്ക് ഡൌണ്‍ കാരണം തിരിച്ചു വരാനാവാതെ നാട്ടില്‍ കുടുങ്ങിയതാണിവര്‍. മെഡിക്കല്‍ സംഘത്തെ ലഭ്യമാക്കിയിരിക്കുന്നത് വിപിഎസ് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് ആണ്.‌

Related News