Loading ...

Home Gulf

കുവൈത്തില്‍ 804 പേര്‍ക്ക്​ കൂടി കോവിഡ്​; മൂന്നു മരണം

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ 261 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 804 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവര്‍ 17,568 ആയി. മൂന്നുപേര്‍ കൂടി മരിച്ചതോടെ കോവിഡ്​ മരണം 124 ആയി.ബുധനാഴ്​ച 204 പേര്‍ ഉള്‍പ്പെടെ 4885 പേര്‍ രോഗമുക്​തി നേടി. ബാക്കി 12,559 പേരാണ്​ ചികിത്സയിലുള്ളത്​. ഇതില്‍ 167 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. 256,559 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു.ഫര്‍വാനിയ ഗവര്‍ണറേറ്റ്​ 339, ഹവല്ലി ഗവര്‍ണറേറ്റ്​ 126, അഹ്​മദി ഗവര്‍ണറേറ്റ്​ 207, ജഹ്​റ ഗവര്‍ണറേറ്റ്​ 86, കാപിറ്റല്‍ ഗവര്‍ണറേറ്റ്​ 46 എന്നിങ്ങനെയാണ്​ പുതിയ കേസുകള്‍.റെസിഡന്‍ഷ്യല്‍ ഏരിയ അടിസ്ഥാനമാക്കിയാല്‍ ജലീബ്​ അല്‍ ശുയൂഖ്​ 66, ഫര്‍വാനിയ 108, ഹവല്ലി 47, ഖൈത്താന്‍ 71 എന്നിങ്ങനെ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ടു.

Related News