Loading ...

Home Education

പത്താം ക്ലാസ്, പ്ലസ് 2 പരീക്ഷകള്‍ മെയ് 26 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, പ്ലസ് 2 പരീക്ഷകള്‍ മെയ് 26 മുതല്‍ നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളും 26 മുതല്‍ നടത്തും. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ നിശ്ചയിച്ചത് പോലെ മെയ് 26 മുതല്‍ 30 വരെയുള്ള തീയതികളില്‍ പരീക്ഷ നടക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് മെയ് 26 മുതല്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചത്. സുരക്ഷാ മുന്‍കരുതലുകളോടെയാണ് പരീക്ഷാ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.സാമൂഹിക അകലം പാലിച്ച്‌ പരീക്ഷകള്‍ നടത്താമെന്നാണ് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിക്കുന്നത്. അധ്യാപകരും വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. പരീക്ഷാ കേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്‌ക്രീനിംഗ്, സാനിട്ടൈസര്‍ സൗകര്യങ്ങള്‍ ഒരുക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് എത്താന്‍ പ്രത്യേക ബസുകള്‍ അനുവദിക്കാമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related News