Loading ...

Home health

കോവിഡ്​ മുക്​തര്‍ വീണ്ടും പോസിറ്റീവായാല്‍ രോഗം പടരില്ലെന്ന്​ ഗവേഷകര്‍

സോള്‍​: കോവിഡ്​-19ല്‍ നിന്ന്​ പൂര്‍ണമായി മുക്​തരാവുകയും എന്നാല്‍, വീണ്ടും പോസിറ്റീവാകുകയും ചെയ്യുന്നവരില്‍ നിന്ന്​ രോഗം പടരില്ലെന്ന്​ ഗവേഷകര്‍. ഒരിക്കല്‍ കോവിഡ്​ വന്നവരുടെ ശരീരത്തില്‍ അത്​ പ്രതിരോധിക്കാനുള്ള ആന്‍റിബോഡി രൂപപ്പെടുന്നു. അതോടെ അവര്‍ വീണ്ടും രോഗക്കിടക്കയിലാകാനുള്ള സാധ്യതയും ഇല്ലാതാകുന്നു. കൊറിയയിലെ സെ​േന്‍റഴ്​സ്​ ഫോര്‍ ഡിസീസ്​ കണ്‍ട്രോള്‍ ആന്‍റ്​ പ്രിവന്‍ഷനിലെ ഗവേഷകരാണ്​ പുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍.രോഗമുക്​തി നേടിയതിനു ശേഷം കോവിഡ്​ പോസിറ്റീവായ 285 പേരിലാണ്​ സംഘം പഠനം നടത്തിയത്​. കോവിഡ്​ ലക്ഷണങ്ങളില്ലെങ്കിലും ഇവരില്‍ വൈറസ്​ സാന്നിധ്യമുണ്ടായിരുന്നു. ഇവരില്‍ നിന്നു ശേഖരിച്ച സാമ്ബിളുകളില്‍ വൈറസി​​​െന്‍റ സാന്നിധ്യം കണ്ടെത്തിയെങ്കിലും നിര്‍ജാവസ്​ഥയിലുള്ളതും മറ്റുള്ളവരിലേക്ക്​ പകരാന്‍ ​ശേഷിയില്ലാത്തതുമാണെന്നുമാണ്​ കണ്ടെത്തിയത്​.അതേസമയം, വൈറസ്​ ബാധ സ്​ഥിരീകരിക്കാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന പി.സി.ആര്‍ പര​ിശോധനയില്‍ നിര്‍ജീവമായ വൈറസുകളെ തിരിച്ചറിയാന്‍ സാധിക്കില്ല. വൈറസിലെ ന്യൂക്ലിക്​ ആസിഡ്​ മാത്രമാണ്​ അറിയാന്‍ കഴിയുക. അതിനാല്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരിലും നിര്‍ജീവമായ വൈറസ്​ സാന്നിധ്യം കണ്ടെത്തിയാല്‍ അവര്‍ക്ക്​ വീണ്ടും രോഗമുണ്ടെന്ന്​ തെറ്റിദ്ധരിക്കപ്പെടുകയാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

Related News