Loading ...

Home Kerala

സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്നു, ‌കൂടുതൽ നിയന്ത്രണങ്ങള്‍ വേണ്ടിവരും; മുഖ്യമന്ത്രി

തിരുവനന്തപുരം: രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ 161 പേര്‍ ചികിത്സയിലുണ്ട്​. സംസ്​ഥാനം ഗുരുതര സ്​ഥിതിയിലേക്കാണ്​ പോകുന്നത്​. കൂടുതല്‍ സുരക്ഷ മാനദണ്ഡങ്ങള്‍ കൊണ്ടുവരും. കണ്ടെയ്​ന്‍മ​െന്‍റ്​ സോണുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണം. പുറത്തുനിന്ന്​ ആളുകള്‍ വന്നതോടെയാണ്​ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങിയത്​.മറുനാടന്‍ മലയാളി സഹോദരങ്ങള്‍ അവര്‍ക്ക്​ അവകാശപ്പെട്ട മണ്ണിലേക്കാണ്​ വരുന്നത്​. അവരെ സംരക്ഷിക്കുന്നതിനൊപ്പം ഇവിടെയുള്ളവരുടെ സുരക്ഷയും കാര്യമായെടുക്കണം. സംസ്​ഥാന അതിര്‍ത്തികളില്‍ ഒരു നിയന്ത്രണവും ഇല്ലാതെ ആളുകള്‍ വരുന്നത്​ അപകടകരമാണ്​. à´…തുകൊണ്ടാണ്​ വാളയാര്‍ ഉള്‍പ്പെടെ സ്​ഥലങ്ങളില്‍ സര്‍ക്കാര്‍ ശക്​തമായ നിലപാട്​ സ്വീകരിച്ചത്​.ഇങ്ങനെ വരുന്നവരില്‍ ഭൂരിഭാഗവും രോഗമില്ലാത്താവരാണ്​. എന്നാല്‍ ചിലര്‍ രോഗവാഹകരാണ്​. ഇവരെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്​ഥയുണ്ട്​​. പ്രവാസികളുടെ കൂടെ നാടാണിത്​. അവരുടെ മുന്നില്‍ ഒരു വാതിലും കൊട്ടിയടക്കപ്പെടില്ല. എന്നാല്‍, പുറത്തുനിന്ന്​ വരുന്നവര്‍ നിര്‍ബന്ധമായും ക്വാറ​ൈന്‍റനില്‍ കഴിയാണം. നിരീക്ഷണം കര്‍ശനമാക്കല്‍ നാടി​​െന്‍റ ചുമതലയാണ്​.കോവിഡി​​െന്‍റ മറവില്‍ പലരും കുപ്രചരണങ്ങള്‍ നടത്തുന്നുണ്ട്​. അവര്‍ക്ക്​​ പല ഉദ്ദേശങ്ങളും കാണും. എന്നാല്‍, അത്തരം പ്രചാരണങ്ങളില്‍ ജനം കുടുങ്ങിപ്പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു​.

Related News