Loading ...

Home International

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി കടന്നു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​ര​ക്കോ​ടി ക​ട​ന്നു. ഇ​തു​വ​രെ 50,00,280 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 3,25,151 പേ​ര്‍ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​പ്പോ​ള്‍ 19,70,883 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ രോ​ഗി​ക​ളു​ള്ള​ത് അ​മേ​രി​ക്ക​യി​ലാ​ണ്. 15,70,583 പേ​ര്‍​ക്ക് ഇ​വി​ടെ കോ​വി​ഡ് ബാ​ധ​യു​ണ്ടാ​യി. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ റ​ഷ്യ​യാ​ണ് ര​ണ്ടാ​മ​ത്. 3,08,705 പേ​ര്‍. സ്‌​പെ​യി​നി​ല്‍ 2,78,803 പേ​ര്‍​ക്കും ബ്ര​സീ​ലി​ല്‍ 2,71,885 പേ​ര്‍​ക്കും ബ്രി​ട്ട​ണി​ല്‍ 2,48,818 പേ​ര്‍​ക്കും രോ​ഗ​ബാ​ധ​യു​ണ്ടാ​യി.

93,533 പേ​ര്‍ മ​രി​ച്ച അ​മേ​രി​ക്ക​യി​ലാ​ണ് ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. à´¬àµà´°à´¿â€‹à´Ÿàµà´Ÿâ€‹à´£à´¿â€‹à´²àµâ€ 35,341 പേ​രും ഇ​റ്റ​ലി​യി​ല്‍ 32,169 പേ​രും ഫ്രാ​ന്‍​സി​ല്‍ 28,022 പേ​രും സ്‌​പെ​യി​നി​ല്‍ 27,778 മ​ര​ണ​ങ്ങ​ളും സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

Related News