Loading ...

Home International

ഇസ്രായേലുമായി ഒപ്പുവെച്ച കരാറുകള്‍ റദ്ദാക്കി ഫലസ്​തീന്‍

ജറൂസലം: യു.എസുമായും ഇസ്രായേലുമായും ഒപ്പുവെച്ച എല്ലാ കരാറുകളും നിയമപരമായി അസാധുവായി പ്രഖ്യാപിച്ച്‌​ ഫലസ്​തീന്‍ പ്രസിഡന്‍റ്​ മഹ്​മൂദ്​ അബ്ബാസ്​. അധിനിവിഷ്​ട വെസ്​റ്റ്​ബാങ്കിന്‍റെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുമെന്ന്​ ഇസ്രായേല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ്​ ഫലസ്​തീ​​െന്‍റ നടപടി. ഫലസ്​തീന്‍ വാര്‍ത്ത ഏജന്‍സി വഫ ആണ്​ ഇക്കാര്യം റിപ്പോര്‍ട്ട്​ ചെയ്​തത്​.ഇസ്രായേലി​​െന്‍റ പദ്ധതികളെ കുറിച്ച്‌​ ചര്‍ച്ച ചെയ്യാന്‍ റാമല്ലയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു അബ്ബാസി​​െന്‍റ തീരുമാനം. അമേരിക്കയും ഇസ്രായേലും ​ചേര്‍ന്നുണ്ടാക്കിയ എല്ലാ ധാരണകളും കരാറുകളും ഫലസ്​തീന്‍ ലിബറേഷന്‍ ഓര്‍ഗ​നൈസേഷന്‍ തള്ളിക്കളയുന്നു. à´…തിനു നിയമസാധുതയില്ലാത്തതാണ്​. എന്നായിരുന്നു യോഗത്തില്‍ അബ്ബാസി​​െന്‍റ പ്രഖ്യാപനം.ദ്വിരാഷ്​ട്ര പരിഹാര ഫോര്‍മുല അംഗീകരിക്കുന്ന പക്ഷം സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇസ്രായേലുമായി സന്ധിക്ക്​ തയാറാണെന്നും അദ്ദേഹം വ്യക്​തമാക്കി. യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​ പശ്​ചിമേഷ്യന്‍ സമാധാന പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ കരാറുകളില്‍ നിന്ന്​ പിന്‍വാങ്ങുമെന്ന്​ അബ്ബാസ്​ വ്യക്തമാക്കിയിരുന്നു.

Related News