Loading ...

Home National

അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ച്‌ ചൈന ; ഇന്ത്യന്‍ സൈന്യം ലഡാക്കിലേക്ക്

ശ്രീനഗര്‍ : കിഴക്കന്‍ ലഡാക്കില്‍ കൂടുതല്‍ പ്രകോപനങ്ങള്‍ സൃഷ്ടിച്ച്‌ ചൈന. പാങ്കോംഗ് ത്സോ തടാകത്തില്‍ പട്രോളിംഗിനായി ചൈന കൂടുതല്‍ ബോട്ടുകള്‍ വിന്യസിച്ചു. അടുത്തിടെ പ്രദേശത്ത് ഇന്ത്യ- ചൈനീസ് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈന കൂടുതല്‍ ബോട്ടുകളെ വിന്യസിച്ചത്.നേരത്തെ മൂന്ന് ബോട്ടുകള്‍ മാത്രമാണ് തടാകത്തില്‍ പട്രോളിംഗിനായി ചൈന വിന്യസിച്ചിരുന്നത്. ഇന്ത്യയുടെ കീഴിലുള്ള 45 കിലോമീറ്റര്‍ നീളമുള്ള തടാകത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് മൂന്ന് ബോട്ടുകള്‍ തന്നെയാണ് ഇന്ത്യന്‍ സൈന്യവും പട്രോളിംഗിനായി വിന്യസിച്ചിരുന്നത്. കൂടുതല്‍ ബോട്ടുകള്‍ വിന്യസിച്ചതിന് പുറമേ അക്രമാസക്തമായ പട്രോളിംഗ് രീതിയും ചൈന അവലംബിച്ചിട്ടുണ്ടെന്നാണ് വിവരം.കിഴക്കന്‍ ലഡാക്കിലെ ചൈനീസ് സൈനികരുടെ നടപടികള്‍ ഒട്ടും ആരോഗ്യപരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ മുതല്‍ ഫിംഗര്‍ പ്രദേശത്ത് സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കുന്നുണ്ട്. പ്രദേശത്ത് ഇന്ത്യ നിര്‍മ്മിക്കുന്ന വാഹന ട്രാക്ക് ചൈന എതിര്‍ക്കുന്നു എന്നത് ആശങ്കയോടെയാണ് വിലയിരുത്തുന്നത്. നാളുകളായി പ്രദേശത്ത് ഇന്ത്യ കാല്‍നടയായും ചൈന ചെറിയ വാഹനങ്ങള്‍ ഉപയോഗിച്ചുമാണ് ഇവിടെ പട്രോളിംഗ് നടത്തുന്നത്.അതേസമയം ചൈനീസ് പ്രകോപനം തുടരുന്നതിനിടെ ഇന്ത്യ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനിക വിന്യാസം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍ട്ടിലറികള്‍ ഉള്‍പ്പെടെ അതിര്‍ത്തിയിലേക്കെത്തിച്ചെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്

Related News